പന്ത്രണ്ടു കുട്ടികളും അവരുടെ ഫുട്‌ബോള്‍ കോച്ചും കുടുങ്ങിയ തായ്‌ലന്‍ഡിലെ ആ ഗുഹ മ്യൂസിയം ആക്കുന്നു
പന്ത്രണ്ടു കുട്ടികളും അവരുടെ ഫുട്‌ബോള്‍ കോച്ചും കുടുങ്ങിയ തം ലുവാംഗ് ഗുഹാ സമുച്ചയം മ്യൂസിയം ആക്കാനുള്ള പദ്ധതിയിടുകയാണ് തായ്‌ലന്‍ഡ് അധികൃതര്‍. ഇത്തരം ഒരു പദ്ധതിയെക്കുറിച്ച് അധികൃതര്‍ വ്യക്തമാക്കിയത് കുട്ടികളെയും കോച്ചിനെയും സുരക്ഷിതമായി പുറത്തെത്തിച്ചതിനു പിറ്റേന്നാണ്.
രക്ഷാപ്രവര്‍ത്തനത്തിന്റെ ഓരോ ഘട്ടവും വിശദീകരിക്കുന്ന മ്യൂസിയമാണ് ഉദ്ദേശിക്കുന്നതെന്ന് രക്ഷാദൗത്യത്തിനു മേധാവിത്വം വഹിച്ച ചിയാംഗ് റായ് പ്രവിശ്യാ ഗവര്‍ണര്‍ നരോംഗ്‌സാക് പറഞ്ഞു.
രണ്ടര ആഴ്ച ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ തം ലുവാംഗ് ഗുഹാമുഖത്തായിരുന്നു.ഈ ശ്രദ്ധ ടൂറിസം വരുമാനമാക്കി മാറ്റാനാണ് തായ് അധികൃതരുടെ നീക്കം. ടൂറിസ്റ്റുകളുടെ സുരക്ഷയ്ക്കായി ഗുഹയ്ക്ക് അകത്തും പുറത്തും സംവിധാനങ്ങള്‍ ഒരുക്കുമെന്ന് പ്രധാനമന്ത്രി പ്രയുത് ചാന്‍ഒച മുമ്പു പറഞ്ഞിരുന്നു.
വടക്കന്‍ തായ്‌ലന്‍ഡിലെ ചിയാംഗ് റായ് പ്രവിശ്യയിലെ മലനിരകളിലുള്ള വലിയ ഗുഹയുടെ മുഴുവന്‍ പേര് തം ലുവാംഗ് നംഗ് നോണ്‍ എന്നാണ്. ഇതിന്റെ അര്‍ഥം വിശ്രമിക്കുന്ന സുന്ദരി എന്നാണ്. ഗുഹയെക്കുറിച്ചുള്ള ഐതിഹ്യമാണ് പേരിനു കാരണം.
'സുന്ദരിയായ ഒരു രാജകുമാരി ഒരു സാധാരണക്കാരനുമായി പ്രണയത്തിലായി. കാമുകനെ വധിക്കാന്‍ രാജാവ് ഭടന്മാരെ അയച്ചു. ദുഃഖിതയായ രാജകുമാരി ജീവനൊടുക്കി. സമീപത്തുണ്ടായിരുന്ന മലനിരകള്‍ അവളുടെ രൂപം പൂണ്ടു എന്നാണ് ഐതിഹ്യം.
https://www.facebook.com/Malayalivartha