ഹാഫ്‌കൈന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ അണലിക്ക് മുപ്പത്തിയാറ് കുഞ്ഞുങ്ങള്‍
മുംബൈയിലെ ഹാഫ്‌കൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ടെസ്റ്റിംഗില്‍ മുപ്പത്തിയാറ് അണലി കുഞ്ഞുങ്ങള്‍ ജനിച്ചു.
വിഷപാമ്പുകളില്‍ പരീക്ഷണം നടത്തുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യത്തെ സ്ഥാപനങ്ങളില്‍ ഒന്നാണ് ഹാഫ്‌കൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട്. മാത്രമല്ല വിഷകാരികളായ പാമ്പുകളെ സംരക്ഷിക്കുവാന്‍ ലൈസന്‍സുള്ള രാജ്യത്തെ രണ്ടു സ്ഥാപനങ്ങളില്‍ ഒന്നാണ് ഹാഫ്‌കൈന്‍.
ഹാഫ്‌കൈനില്‍ ഇത്രയും അണലി കുഞ്ഞുങ്ങള്‍ ജനിച്ചതില്‍ ഞങ്ങള്‍ക്ക് വളരെയധികം സന്തോഷമുണ്ടെന്ന് സ്ഥാപന മേധാവി ഡോ. നിഷിഗഡ്ഗ നായിക് അറിയിച്ചു. അമ്മയും മുപ്പത്തിയാറ് കുഞ്ഞുങ്ങളും പൂര്‍ണ ആരോഗ്യമായിരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സാധാരണയായി അണലിപാമ്പുകള്‍ ഒരു സമയം ഇരുപത് മുതല്‍ മുപ്പത് വരെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നവരാണ്. ഇവരില്‍ അക്രമണ സ്വഭാവം വളരെ കൂടുതലുമാണ്. അമ്മയേയും കുഞ്ഞുങ്ങളെയും വനത്തില്‍ തുറന്നു വിടുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചയിലാണ് ഹാഫ്‌കൈന്‍ ഇന്‍സ്റ്റിറ്റിയൂട്ടും മഹാരാഷ്ട്ര വനംവകുപ്പ് അധികൃതരും.
https://www.facebook.com/Malayalivartha