ഒന്ന് ഇരുട്ടിവെളുത്തപ്പോള്‍ ദേ മുറ്റത്തൊരു വിമാനം!
തായ്‌ലാന്‍ഡിലെ ബാങ്കോക്കിനു സമീപമുള്ള ഒരു ഗ്രാമത്തിലെ ആളുകള്‍ തങ്ങള്‍ക്ക് ചുറ്റുമുള്ള തരിശു ഭൂമി കാലങ്ങളായി കാണുന്നതാണ്. എന്നാല്‍ അടുത്തിടെ രാവിലെ പുറത്തിറങ്ങിയ ഗ്രാമവാസികള്‍ പറമ്പിലൊരു ഭീമന്‍ വിമാനം കിടക്കുന്നത് കണ്ട് ഞെട്ടി. അതും ബോയിങ്ങിന്റെ ഏറ്റവും വലിയ 747 വിമാനം.
ഏതോ വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയതാണെന്നാണ് ആദ്യം ആളുകള്‍ കരുതിയത്. എന്നാല്‍ പിന്നീടാണ് തങ്ങളുടെ ഗ്രാമത്തിലെ ഒരാള്‍ വാങ്ങിയതാണ് ഈ വിമാനം എന്ന് അവര്‍ക്ക് മനസിലായത്.
തായ്‌ലാന്‍ഡിലെ ബാങ്കോക്കിനു സമീപമുള്ളൊരു ഗ്രാമത്തിലാണ് സംഭവം നടന്നത്. തായ് എയര്‍ലൈന്‍സ് സര്‍വ്വീസ് കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്നു സ്‌ക്രാപ്പ് ചെയ്യാനായി ലേലത്തില്‍ വെച്ച വിമാനമാണ് സോംചി ഫുക്യോ എന്ന ആള്‍ വാങ്ങിയത്.
പ്രദേശത്തേയ്ക്ക് ആളുകളെ ആകര്‍ഷിക്കാനാണ് വിമാനം വാങ്ങിയത് എന്നാണ് സോംചി പറയുന്നത്. മോട്ടക്രോസ് ട്രാക്ക്, ഫുടബോള്‍ ഗ്രൗണ്ട് തുടങ്ങിയവ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്ക് ഈ വിമാനത്തില്‍ കയറാനും അതിലിരുന്ന് കളി ആസ്വദിക്കാനുള്ള അവസരവും നല്‍കും.
എന്‍ജിനും മറ്റ് ഇലക്ട്രിക് ഘടകങ്ങളും അഴിച്ചെടുത്തതിന് ശേഷമാണ് തായ് എയര്‍ലൈന്‍സ് വിമാനം വില്‍പനയ്ക്ക് വെച്ചത്. ബാങ്കോങ്ങില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേയ്ക്ക് റോഡുമാര്‍ഗമാണ് വിമാനമെത്തിച്ചത്.
https://www.facebook.com/Malayalivartha