വിമാനം പറത്തവേ സിഗരറ്റ് വലിക്കാന്‍ സൗകര്യം ഉണ്ടാക്കാന്‍ പൈലറ്റ് ശ്രമിച്ചപ്പോള്‍ വിമാനം 25000 അടിയിലേക്ക് കൂപ്പുകുത്തി!
ഹോങ്കോങ്ങില്‍ നിന്ന് ഡലിയനിലേയ്ക്ക് പറന്നുയര്‍ന്ന എയര്‍ ചൈനയുടെ ബോയിങ് 737 വിമാനത്തിലെ സഹ പൈലറ്റിന് ഒന്നുപുകവലിക്കണമെന്ന് തോന്നി.
ഇലക്ട്രോണിക് സിഗരറ്റ് വലിക്കുന്നതിനിടെ യാത്രക്കാരിലേക്ക് പുക എത്താതിരിക്കാന്‍ കോക്പിറ്റിലെ ഫാന്‍ ഓഫ് ചെയ്തിട്ടാവാം പുകവലി എന്ന് പൈലറ്റ് തീരുമാനിച്ചു. എന്നാല്‍ ഫാന്‍ ഓഫ് ചെയ്യുന്നതിനു പകരം സഹ പൈലറ്റ് അബദ്ധത്തില്‍ ഓഫ് ചെയ്തത് എയര്‍ കണ്ടീഷന്‍ സ്വിച്ച് ആയിരുന്നു.
153 യാത്രക്കാരുമായി പറന്നുകൊണ്ടിരുന്ന പ്രസ്തുത വിമാനത്തിലെ ഓക്‌സിജന്‍ മാസ്‌കുകള്‍, അതോടെ തുറന്നുവന്നു. അതേ തുടര്‍ന്ന് യാത്രക്കാരും ആശങ്കയിലായി. കൂടാതെ 26000 അടിയില്‍ നിന്ന് വിമാനം കൂപ്പുകുത്തുകയും ചെയ്തു. എന്നാല്‍ അല്‍പ സമയത്തെ ആശങ്കയ്ക്ക് ശേഷം വിമാനം നിലവീണ്ടെടുത്ത് യാത്ര പുനരാരംഭിക്കുകയായിരുന്നു. വിമാനത്തിന്റെ ഗതിയില്‍ വ്യത്യാസമുണ്ടായത് അന്വേഷിച്ച ചൈനീസ് അധികൃതരാണ് പൈലറ്റുമാരുടെ അനാസ്ഥ കണ്ടെത്തിയത്.
അന്വേഷണത്തില്‍ സംഭവങ്ങളെക്കുറിച്ച് വ്യക്തമാക്കാതിരുന്ന പൈലറ്റുമാരെ കോക്പിറ്റിലിലെ റെക്കോര്‍ഡറാണ് ചതിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് എയര്‍ ചൈന, പൈലറ്റുമാരെ ജോലിയില്‍ നിന്ന് പുറത്താക്കി. കൂടുതല്‍ അന്വേഷണത്തിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും എയര്‍ ചൈന വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha