14,500 വര്‍ഷം പഴക്കമുള്ള അപ്പം ജോര്‍ദാനില്‍ നിന്ന് കണ്ടെത്തി
മനുഷ്യന്‍ അപ്പം പാകം ചെയ്ത് ഭക്ഷിക്കാന്‍ തുടങ്ങിയത് നമ്മള്‍ വിചാരിച്ചിരുന്നതിലും ആയിരക്കണക്കിനു വര്‍ഷങ്ങള്‍ മുമ്പെന്ന് വ്യക്തമാക്കുന്ന തെളിവ് ജോര്‍ദാനില്‍ നിന്ന് ലഭിച്ചതായി ശാസ്ത്രജ്ഞര്‍.
വടക്കന്‍ ജോര്‍ദാനിലെ ബ്ലാക് മരുഭൂമിയിലെ ഗവേഷണമേഖലയില്‍ നിന്നു കണ്ടെടുത്ത കരിഞ്ഞ അപ്പക്കക്ഷണത്തിനു 14,500 വര്‍ഷമാണ് പഴക്കം നിര്‍ണ്ണയിച്ചിരിക്കുന്നത്.
അപ്പം പാകം ചെയ്യാനുള്ള കഴിവ് മനുഷ്യന്‍ ആര്‍ജിച്ചത് കൃഷി ആരംഭിച്ചശേഷമാണ് എന്ന മുന്‍ നിഗമനങ്ങള്‍ തെറ്റിക്കുന്ന കണ്ടെത്തലാണിത്. 9,000 വര്‍ഷം മുമ്പാണ് കൃഷി ആരംഭിച്ചതെന്നാണ് കരുതപ്പെടുന്നത്.
മനുഷ്യര്‍ വേട്ടയാടിയും കായ് കനികള്‍ ശേഖരിച്ചും ജീവിച്ചിരുന്ന കാലത്തുതന്നെ ഭക്ഷണം പാകം ചെയ്തു കഴിച്ചിരുന്നുവെന്ന നിഗമനത്തിലേക്ക് നയിക്കുന്നതാണ് പുതിയ തെളിവ്.
കല്ലുകൊണ്ടുള്ള അടുപ്പില്‍ നിന്നാണ് 14,500 വര്‍ഷം പഴക്കമുള്ള പരന്ന അപ്പക്കഷണം ലഭിച്ചത്. രണ്ടു മില്ലിമീറ്റര്‍ മാത്രം വലുപ്പമേ അപ്പക്കഷണത്തിനുള്ളൂ.
ബാര്‍ലി, ഓട്ട്‌സ്, കാട്ടു ഗോതമ്പ് എന്നീ ധാന്യങ്ങളിലേതോ പൊടിച്ചാണ് ഇതുണ്ടാക്കിയിരിക്കുന്നത്. ബ്ലാക് മരുഭൂമിയില്‍ ജീവിച്ചിരുന്ന നാറ്റുഫിയന്‍സ് സാംസ്‌കാരികജനതയാണ് അപ്പം പാകം ചെയ്തതെന്ന് കരുതുന്നു. സുബൈഖ്യ-1 എന്ന പുരാവസ്തുഗവേഷണ സൈറ്റില്‍ നിന്നാണ് ഈ അപ്പം ലഭിച്ചത്.
https://www.facebook.com/Malayalivartha