പുടിനെ കണ്ടുകഴിഞ്ഞയുടനെ മെലാനിയ ട്രംപ് പേടിച്ചരണ്ട മുഖഭാവം കാട്ടിയത് എന്തിനാവും? സോഷ്യല്‍ മീഡിയ തലപുകയ്ക്കുന്നു
സാമൂഹിക മാധ്യമങ്ങള്‍ ഇപ്പോള്‍ ആഘോഷിക്കുന്നത് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം അമേരിക്കന്‍ പ്രഥമവനിത മെലാനിയ ട്രംപിന്റെ മുഖത്ത് മിന്നിമറിഞ്ഞ ഭാവങ്ങളാണ്.
പുടിന് കൈ നല്കി ചിരിച്ച് സംസാരിച്ചു കഴിഞ്ഞ മെലാനിയ വല്ലാതെ ഭയന്ന പോലുള്ള മുഖവുമായാണ് തിരിഞ്ഞുനിന്നത്. മെലാനിയയുടെ മുഖഭാവത്തിന് പിറകിലെ കാര്യമെന്തെന്ന് വ്യക്തമല്ലെങ്കിലും മെലാനിയയുടെ പേടിച്ചരണ്ട മുഖഭാവത്തെ തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ അടിക്കുറിപ്പുകള്‍ നല്കി ആഘോഷിക്കുകയാണ് സൈബര്‍ ലോകം.
മെലാനിയ വല്ലാതെ ഭയന്നുപോയെന്നുതന്നെയാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. തനിക്ക് വളരെ ഭയമുള്ള ഒരു വ്യക്തിയുടെ കണ്ണില്‍ നോക്കി സംസാരിച്ചതിനെ തുടര്‍ന്നുണ്ടായ ഭാവമാറ്റമാണ് മെലാനിയയുടേത് എന്നാണ് ശരീരഭാഷ മനസ്സിലാക്കുന്നതില്‍ പ്രഗത്ഭനാണെന്ന് അവകാശപ്പെടുന്ന ഒരു സാമൂഹികമാധ്യമ ഉപയോക്താവ് ഇതേ കുറിച്ച് അഭിപ്രായപ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha