ഏഴു ലക്ഷത്തിന് ഭക്ഷണം കഴിച്ചെന്ന് ഹോട്ടല്‍ ബില്‍, അതെങ്ങനെ വന്നു എന്ന് അന്തംവിട്ടുപോയെന്ന് ആകാശ് ചോപ്ര!
വയറു നിറയെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് കൈയ്യില്‍ കിട്ടുന്ന ബില്‍ കണ്ട് തലകറങ്ങുന്ന സംഭവങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്. അതേ അനുഭവമാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയ്ക്കുമുണ്ടായത്രേ.
കാരണം ഒരു ഇന്തോനേഷ്യന്‍ റസ്റ്ററന്റില്‍ അത്താഴം കഴിച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കൈയ്യില്‍ കിട്ടിയ ബില്ലിലെ തുക ഏഴുലക്ഷമായിരുന്നു. തനിക്കുണ്ടായ അനുഭവം അദ്ദേഹം ഏവരെയുമറിയിച്ചത് ട്വിറ്ററില്‍ കൂടിയാണ്.
ചോലൈ എന്ന വിഭവത്തിന് തൊണ്ണൂറായിരം രൂപ, പനീര്‍ ബട്ടറിന് തൊണ്ണൂറ്റിയൊമ്പതിനായിരം രൂപ, പനീര്‍ ടിക്കയ്ക്ക് തൊണ്ണൂറ്റിയാറായിരം രൂപ, വെജ് കബാബിനാകട്ടെ ഒരു ലക്ഷത്തി മുപ്പത്തിയയ്യായിരം രൂപയും. ഒരു അത്താഴത്തിന് ഏഴുലക്ഷത്തിനടുത്ത് ചിലവാക്കി, ഇന്തോനേഷ്യയിലേക്ക് സ്വാഗതം എന്ന അടിക്കുറിപ്പോടെയാണ് ആകാശ് ഹോട്ടല്‍ ബില്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.
എന്നാല്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് സംഭവം മനസിലായത്. ഇന്ത്യന്‍ തുകയ്ക്കു പകരം ഇന്തോനേഷ്യന്‍ മൂല്യത്തില്‍ തുക ഈടാക്കിയതാണ് ഇത്രയും തുകയ്ക്കു കാരണമായത്. ഇന്ത്യന്‍ മൂല്യത്തില്‍ മൂവായിരത്തി അഞ്ഞൂറിനടുത്തു വരുന്ന തുകയ്ക്കു പകരമാണ് ഏഴുലക്ഷത്തിന്റെ ബില്‍ അദ്ദേഹത്തിന് ലഭിച്ചത്.
എന്നാല്‍ ഭക്ഷണത്തിനായി മാത്രം ഇത്രയധികം രൂപ ചെലവഴിച്ചതിന്, കാര്യം മനസ്സിലാക്കാതെ അദ്ദേഹത്തെ വിമര്‍ശിച്ചു കൊണ്ടുള്ള നിരവധി കമന്റുകളും ഈ പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്.
f
https://www.facebook.com/Malayalivartha