തടാകം നിറയെ മുതലകള്‍ ഉണ്ടെങ്കിലെന്താ...നീന്താനും വെള്ളമെടുക്കാനും ഭയമൊന്നുമില്ലാതെ ഗ്രാമവാസികള്‍!
ഏറെ അപകടകാരികളാണ് മുതലകള്‍ എന്നു തന്നെയാണ് പൊതുവേയുള്ള ധാരണ.എന്നാല്‍ ശാന്തരും സമാധാനപ്രിയരുമായ മുതലകളും ഉണ്ടത്രേ.പശ്ചിമ ആഫ്രിക്കന്‍ മുതലകള്‍ എന്നാണ് അവ അറിയപ്പെടുന്നത്. ആഫ്രിക്കയിലെ നൈല്‍ മുതലകളെ പോലെ ഇവയെ ഭയപ്പെടേണ്ടതില്ല എന്നാണ് പറയപ്പെടുന്നത്.
ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയിലെ ഒരു ഗ്രാമമാണ് ബസൂലെ. നൂറിലധികം മുതലകളുള്ള തടാകക്കരയിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. എന്നാല്‍ ഇവിടെ താമസിക്കുന്നവര്‍ക്ക് മുതലകളെക്കൊണ്ട് ഇതുവരെ യാതൊരു ഉപദ്രവവും ഉണ്ടായിട്ടില്ല.
മാത്രമല്ല ഈ ഗ്രാമത്തിലുള്ളവര്‍ മുതലകളെ ആരാധിക്കുക കൂടി ചെയ്യുന്നവരാണ്. മുതലകളുള്ള കുളത്തില്‍ നീന്തുന്നതിന് കുട്ടികള്‍ക്കും വെള്ളമെടുക്കുന്നതിന് സ്ത്രീകള്‍ക്കും പേടിയില്ല.
അതേസമയം മുതലകളുടെ സംരക്ഷണത്തിന് ആവശ്യമായതെല്ലാം ഗ്രാമവാസികള്‍ ചെയ്യാറുമുണ്ട്. സഹാറ മരുഭൂമിയുടെ പ്രാന്തപ്രദേശങ്ങളിലുള്ള വരണ്ട മേഖലയിലെ ചെറിയ ജലാശയങ്ങളിലാണ് ഈ മുതലകളെ കാണാറുള്ളത്. അതുകൊണ്ട് തന്നെ മരുഭൂമി മുതലകള്‍ എന്ന പേരും ഈ മുതലകള്‍ക്കുണ്ട്.
ക്രൊക്കഡിലിയ സുച്ചൂസ് എന്ന വംശാവലിയിലെ അംഗങ്ങളാണ് നൈല്‍ മുതലകളും ബസൂല ഗ്രാമത്തിലെ മുതലകളും. എന്നാല്‍ ഇതല്ലാതെ സ്വഭാവത്തില്‍ ഒരു സാദ്യശ്യവും ഈ രണ്ട് മുതല വര്‍ഗ്ഗങ്ങളും തമ്മിലില്ല.
https://www.facebook.com/Malayalivartha