ഡിജിറ്റല്‍ ഗ്ലോബ് സെര്‍ച്ച് ചെയ്യൂ... കര, ഭൂഖണ്ഡങ്ങളായി പിരിയുന്നതിനു മുമ്പ് നമ്മുടെ പഞ്ചായത്ത് ഏത് ഭാഗത്ത് ആയിരുന്നു എന്നറിയാം! ഏകദേശം രണ്ടു കോടി വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ കഥയറിയണ്ടേ?
24 കോടി വര്‍ഷം മുന്‍പ് ഭൂമി ഇങ്ങനൊന്നും ആയിരുന്നില്ല. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിങ്ങനെ വിവിധ ഭൂഖണ്ഡങ്ങളും രാജ്യങ്ങളുമൊന്നും അന്നില്ലായിരുന്നു. കരയെല്ലാം കൂടി ഒരുമിച്ചു കിടന്നിരുന്ന ഭാഗത്തെ ചരിത്രകാരന്മാര് പാന്‍ജിയ എന്നാണ് വിശേഷിപ്പിച്ചത്. പിന്നീട് ആ പാന്‍ജിയ വിഭജിക്കപ്പെടുകയും പല ഭൂഖണ്ഡങ്ങള്‍ ഉണ്ടാകുകയും ആയിരുന്നു. ഭൂമിയില്‍ ഇന്നുള്ള എല്ലാ സ്ഥലങ്ങളും അന്നും ഉണ്ടായിരുന്നു.
എന്നാല്‍, ഇന്നത്തെ കൊച്ചിയും കോഴിക്കോടും തിരുവനന്തപുരവുമൊക്കെ അന്ന് എവിടെയായിരുന്നു എന്നത് അറിയാവുന്നര്‍ ആരുമില്ല. ദിനോസര്‍ പിക്ചേഴ്സ്, വിവിധ ആവശ്യങ്ങള്‍ക്കായി ഭൗമശാസ്ത്രജ്ഞര്‍ ശേഖരിച്ച ഡേറ്റ ഉപയോഗിച്ചുകൊണ്ട് 75 കോടി വര്‍ഷത്തെ ഭൂമിയുടെ പരിണാമം വിശകലനം ചെയ്യുകയാണ്.
75 കോടി വര്‍ഷം മുന്‍പു മുതലുള്ള ഡിജിറ്റല്‍ ഗ്ലോബാണ് വെബ്സൈറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഓരോ കാലഘട്ടത്തിലെയും ഗ്ലോബ് പ്രത്യേകം തിരഞ്ഞെടുത്തു പരിശോധിക്കാം. ഗ്ലോബില്‍ ലഭ്യമായ ഏറ്റവും അടുത്ത കാലഘട്ടം രണ്ടു കോടി വര്‍ഷമാണ്. ലോകത്തുള്ള ഏതു സ്ഥലവും സേര്‍ച്ച് ചെയ്ത് ഈ കാലഘട്ടങ്ങളില്‍ പ്രസ്തുത സ്ഥലം ഭൂമിയില്‍ എവിടെയായിരുന്നു എന്ന് കണ്ടെത്താന്‍ കഴിയും എന്നതാണ് കൗതുകകരം.
ആദ്യത്തെ ജീവി, ആദ്യത്തെ സസ്യം, ദിനോസര്‍ കാലഘട്ടം എന്നിങ്ങനെയും ഭൂമിയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളും സേര്‍ച്ച് ചെയ്യാം. ഭൂമിശാസ്ത്രം പഠിക്കുന്നവര്‍ക്ക് ഈ പുരാതന ഗ്ലോബ് ഒരു മുതല്‍ക്കൂട്ടാണ്. വിലാസം: dinosaurpictures.org/ancient-earth
https://www.facebook.com/Malayalivartha