പോലീസുകാരും പാട്ടും...ഹല്‍വയും മത്തിക്കറിയും പോലൊരു കോമ്പിനേഷന്‍ എന്നു തോന്നുന്നവര്‍ ഇതറിയണം, ഈ 'ലിപ്സിങ്ക് ബാറ്റില്‍'!
പൊലീസുകാര്‍ക്കെന്താ പാട്ടില്‍ കാര്യമെന്ന് ചോദിക്കുന്നവരുണ്ടാകാം.
എന്നാല്‍, ടെക്സാസിലെ പൊലീസ് കേള്‍ക്കരുത് നിങ്ങളീ ചോദിക്കുന്നത്! ഇതാ പോലീസുകാരെത്തിയിരിക്കുന്നു 'ലിപ്സിങ്ക് ബാറ്റില്‍' എന്ന പുതിയ സോഷ്യല്‍ മീഡിയ ചലഞ്ചുമായി.
ചുണ്ടുകള്‍ കൊരുത്തൊരു സംഗീത യുദ്ധമാണ് ടെക്സാസ് പൊലീസിന്റേത്.
വെല്ലുവിളിയുടെ തുടക്കം സെന്‍ട്രല്‍ ടെക്സാസില്‍ നിന്നായിരുന്നു. പലതാളത്തിലുള്ള പോപ്പ് ഗാനങ്ങള്‍ കോര്‍ത്തിണക്കുന്നതാണ് ഇത്.
ഒരു പൊലീസ് സ്റ്റേഷനിലുള്ള ഉദ്യോഗസ്ഥര്‍ ഒരു ഗാനത്തിന് ചുണ്ട് ചലിപ്പിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്നു.
ആ ഗാനത്തിന്റെ ചുവടു പിടിക്കാന്‍ മറ്റ് സ്റ്റേഷനിലുള്ളവരെ വെല്ലുവിളിക്കുന്നു.
ചുരുക്കി പറഞ്ഞാല്‍ ടെക്സാസ് പൊലീസിന്റെ ഒരു അന്താക്ഷരി കളി. സംഗതി ഏതായാലും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
നിരവധി പോപ്പ് ഗാനങ്ങളുമായാണ് പൊലീസുകാര്‍ എത്തുന്നത്. ഏതായാലും ആഴ്ചകള്‍ക്കകം പാടി തകര്‍ത്തിരിക്കുകയാണ് ടെക്സാസ് പൊലീസ്.
https://www.facebook.com/Malayalivartha