കോടീശ്വരപുത്രി സന്യാസിനി ആയി!
കൈനിറയെ പണം, കോടികളുടെ സ്വത്ത് ഇതെല്ലാം ഉണ്ടായിട്ടും സൂററ്റ് സ്വദേശിയും എംബിബിഎസുകാരിയുമായ ഹീന ഹിഗഡ് സന്യാസജീവിതം സ്വീകരിച്ചു.
ഇരുപത്തിയെട്ടുകാരിയായ ഹീന ലൗകീക ജീവിതത്തിലെ സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ച് സന്യാസജീവിതം സ്വീകരിച്ചപ്പോള്‍ രക്ഷിതാക്കള്‍ പോലും ഞെട്ടിപ്പോയി. സാധ്വി ശ്രീ വിശ്വറാം എന്ന നാമമാണ് ഹീന സ്വീകരിച്ചത്.
ഹീനയുടെ കുടുംബം വലിയ സ്വത്തുക്കള്‍ക്ക് ഉടമകളാണ്. രക്ഷിതാക്കളില്‍ നിന്ന് ഹീനയ്ക്ക് വലിയ എതിര്‍പ്പുകളാണ് നേരിടേണ്ടി വന്നത്. എന്നാല്‍ ഹീന ആ എതിര്‍പ്പുകളെല്ലാം അവഗണിച്ച് ജൈന സന്യാസജീവിതം സ്വീകരിക്കുകയായിരുന്നു. വിദ്യാഭ്യാസകാലത്ത് തന്നെ ആത്മീയതയില്‍ ഹീന വളരെയധികം താല്പര്യം പ്രകടിപ്പിച്ചിരുന്നു. എപ്പോഴും സന്ന്യാസവസ്ത്രമാണ് ഹീന ധരിച്ചിരുന്നത്.
പഠിക്കുന്ന കാലം മുതല്‍ ഹീന ആത്മീയത കൈവിടാന്‍ തയ്യാറായിരുന്നില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഹീന 12 വര്‍ഷമായി ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നു. അഹമ്മദാബാദ് യൂണിവേഴ് സിറ്റിയിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവായ ഹീന മൂന്ന് വര്‍ഷമായി ഗുജറാത്തിലെ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്തു വരികയാണ്.
https://www.facebook.com/Malayalivartha