പുഞ്ചിരിക്കുന്ന തിമിംഗലം പറന്നു!
തുറിച്ചുനോക്കുന്ന കണ്ണുകളും പുഞ്ചിരിക്കുന്ന മുഖവുമായി യാത്രക്കാരെ വരവേറ്റ് എയര്‍ബസ് ബെലുഗ എക്‌സ്എല്‍ എന്ന എയര്‍ബസിന്റെ വലിയ വിമാനം ആദ്യ പറക്കല്‍ നടത്തി. ഫ്രാന്‍സിലെ ബ്ലാഗ്‌നാകിലായിരുന്നു ഈ വലിയ വിമാനം സര്‍വ്വീസ് തുടങ്ങിയത്. പുഞ്ചിരിക്കുന്ന തിമിംഗലത്തിന്റെ രൂപം വിമാനത്തില്‍ പെയിന്റ് ചെയ്തിരിക്കുന്നതാണ് ഏവരെയും ആകര്‍ഷിക്കുന്നത്.
ബെലുഗ എക്‌സ്എല്‍ വിമാനം ആദ്യമായി സര്‍വ്വീസ് തുടങ്ങിയത് 2014 നവംബറിലാണ്. തുടര്‍ന്ന് ഇപ്പോള്‍ ആദ്യവിമാനത്തേക്കാളും ഒരു മീറ്റര്‍ വീതി ഉയര്‍ത്തി നിര്‍മിച്ച്, പുതിയ പെയിന്റ് പൂശി പുതിയ വിമാനം കഴിഞ്ഞ മാസം 28-നാണ് അവതരിപ്പിച്ചത്. പുഞ്ചിരിക്കുന്ന മുഖമുള്ള ബെലുഗ തിമിംഗലത്തിന്റെ രൂപത്തില്‍ത്തന്നെയാണ് വിമാനത്തിന്റെ നിര്‍മാണവും.
ബെലുഗ തമിംഗലത്തിന്റെ രൂപം വിമാനത്തില്‍ പതിപ്പിച്ചത് വോട്ടെടുപ്പിലൂടെയാണ്. ഏപ്രിലില്‍ നടന്ന വോട്ടെടുപ്പില്‍ 20,000ലധികം പേര്‍ പങ്കെടുത്തു. ബെലുഗ എക്‌സ്എല്‍ വിമാനം ആദ്യ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി എയര്‍ബസ് അറിയിച്ചു. നാലു മണിക്കൂര്‍ 11 മിനിറ്റായിരുന്നു ആദ്യയാത്രയുടെ സമയം.
600 മണിക്കൂര്‍ പറക്കലും പത്തു മാസത്തെ പരീക്ഷണങ്ങള്‍ക്കും ശേഷമേ യാത്രാസര്‍വ്വീസ് തുടങ്ങാനുള്ള അനുമതി ബെലുഗ എക്‌സ്എലിനു ലഭിക്കൂ. 2019-ല്‍ വിമാനം സര്‍വ്വീസ് തുടങ്ങിയേക്കും.
https://www.facebook.com/Malayalivartha