മിറക്കിള്‍ മില്ലിയ്ക്ക് ഏറ്റവും ചെറിയ നായ എന്ന ഗിന്നസ് ലഭിച്ചതിന്റെ പൊക്കം!
ഇത്തിരിക്കുഞ്ഞനാണെങ്കിലും മിറക്കിള്‍ മില്ലി എന്ന ആറു വയസുകാരി നായ ഇപ്പോള്‍ ഇത്തിരി ഗമയിലാണ്. ലോകത്തിലെ ഏറ്റവും ചെറിയ നായ എന്ന ഗിന്നസ് റിക്കാര്‍ഡ് ലഭിച്ചതാണ് പ്യൂര്‍ട്ടോറിക്കന്‍ സ്വദേശിയായ കുഞ്ഞന്‍ നായയുടെ താരപരിവേഷത്തിനു കാരണം. 2012-ലാണ് കക്ഷി ഗിന്നസ് ബുക്കില്‍ ഇടംനേടുന്നത്. ഇതുവരെ മിറക്കിള്‍ മില്ലിയുടെ റിക്കാര്‍ഡ് തകര്‍ക്കാന്‍ ഒരു നായയ്ക്കും സാധിച്ചിട്ടില്ല.
ഇപ്പോഴിതാ മില്ലിയെത്തേടി മറ്റൊരു ഗിന്നസ് റിക്കാര്‍ഡുമെത്തിയിരിക്കുകയാണ്. ഏറ്റവും അധികം പ്രാവശ്യം ക്ലോണിംഗിനു വിധേയയാക്കപ്പെട്ട മൃഗം എന്ന ഗിന്നസ് റിക്കാര്‍ഡ് ആണ് അത്. മില്ലിയെ ക്ലോണ്‍ ചെയ്ത് 49 നായകളെയാണ് ഇതുവരെ ദക്ഷിണകൊറിയയിലെ സിയൂളിലുള്ള സോം ബയോടെക് റിസര്‍ച്ച് സെന്ററില്‍ സൃഷ്ടിച്ചിട്ടുള്ളത്. മില്ലിയുടെ അതേ രൂപത്തിലും ഭാവത്തിലുമുള്ളവയാണ് 49 ക്ലോണ്‍ നായകളിലെ ഭൂരിഭാഗവും. എന്നാല്‍ ചിലതിന് മില്ലിയേക്കാള്‍ വലുപ്പമുണ്ട്.
മില്ലിയുടെ വലുപ്പക്കുറവിന്റെ കാരണമറിയാനാണ് ഇത്രയധികം തവണ ക്ലോണിംഗ് നടത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം. 1996-ല്‍ ഡോളി എന്ന ചെമ്മരിയാടിനെ ക്ലോണ്‍ ചെയ്യാനുപയോഗിച്ച അതേ വിദ്യയാണ് മില്ലിയുടെ ക്ലോണ്‍ പതിപ്പുകള്‍ സൃഷ്ടിക്കാനും പ്രയോഗിച്ചത്.
https://www.facebook.com/Malayalivartha