സൗദി ജനവാസ മേഖലയില്‍ ചിമ്പന്‍സി, നഗരവാസികള്‍ ആഘോഷമാക്കി
സൗദി തലസ്ഥാനമായ റിയാദിലെ ജനവാസ മേഖലയില്‍ ഒരു ചിമ്പാന്‍സിയെ കണ്ടെത്തി. കെട്ടിടങ്ങള്‍ക്കിടയിലൂടെയും ടാറിട്ട റോഡുകളിലൂടെയും യാതൊരു വിധ ആശങ്കകളുമില്ലാതെ് ആ വന്യ മൃഗം ചുറ്റി നടന്നു. ചിമ്പാന്‍സിയുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ജനങ്ങള്‍ തിടുക്കം കൂട്ടി. ചിലര്‍ പഴങ്ങളും മറ്റും കൊടുത്ത് ഇതിനെ വശത്താക്കാനും ശ്രമിച്ചു.
തണലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തതിന് അടുത്ത് ഇരുന്നുകൊണ്ട് വിശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പടരുന്നുണ്ട്. ഗേറ്റുകള്‍ക്ക് മുകളില്‍ കൂടി ചാടി് ഇത് കോപൗണ്ടുകള്‍ക്കുള്ളില്‍ കടക്കുന്നത് കാണാമായിരുന്നു.
എന്നാല്‍ എവിടെ നിന്നാണ് റോഡില്‍ എത്തിയതെന്ന് വ്യക്തമല്ല. ഏതെങ്കിലും സര്‍ക്കസ് കൂടാരത്തില്‍ നിന്നാണോ അതോ സ്വകാര്യ വ്യക്തികള്‍ വീട്ടില്‍ വളര്‍ത്തിയതാണോ എന്നും അറിവായിട്ടല്ല. അര മണിക്കൂറോളം നാട്ടില്‍ കറങ്ങിയ ശേഷം പൊലീസും അധികൃതരും സ്ഥലത്തെത്തിയാണ് ചിമ്പാന്‍സിയെ കീഴ്‌പ്പെടുത്തിയത്.
https://www.facebook.com/Malayalivartha