ഈ 6 മാസക്കാരിയുടേത് ഒരു മുടിഞ്ഞ മുടിയഴക് തന്നെ!
ലോകത്തിലെ മുടിക്കാരന്മാരെ എല്ലാം പിന്നിലാക്കി ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ നമ്പര്‍ വണ്‍ 'മുടിയന്‍' പട്ടം നേടിയിരിക്കയാണ് ആറു മാസക്കാരിയായ ചാന്‍സോയെന്ന കുഞ്ഞുവാവ. ഇന്‍സ്റ്റഗ്രാമില്‍ ഈ മുടിയനെ പിന്തുടരുന്നത് 58000 പേരാണ്.
ജപ്പാന്‍കാരിയായ ചാന്‍സോയെന്ന കുഞ്ഞിന്റെ മുടിയഴകിന് മുന്നില്‍ ആരാധകര്‍ കണ്ണും നട്ടിരിക്കുകയാണ്. ചാന്‍സോയുടെ ചിത്രങ്ങള്‍ക്ക് ലോകത്ത് ആരാധകരേറെയാണ്. ജനിച്ചപ്പോള്‍ തന്നെ ഇവളുടെ തല നിറയെ മുടിയുണ്ടായിരുന്നു. ആറുമാസം ആയപ്പോഴേക്കും മുടിയഴക് ഇരട്ടിച്ചു. നല്ല ഇടതൂര്‍ന്ന കറുത്ത മുടി അഴകിന് ആരാധകരും ഏറിയതോടെ ചാന്‍സോ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായി.
ഇവളുടെ മുടിയഴകിന്റെ ചിത്രങ്ങള്‍ അമ്മയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. മുടികൊഴിച്ചില്‍ അലട്ടുന്നവരടക്കം അസൂയയോടെയും ആരാധനയോടെയും ചാന്‍സോയെ ലൈക്കിലേറ്റിയപ്പോള്‍ സോഷ്യല്‍ ലോകത്ത് ഇവള്‍ മുടിചൂടാ റാണി ആയി മാറി.
വ്യത്യസ്ഥതയുള്ള ചിത്രങ്ങളാണ് അമ്മ സോഷ്യല്‍ ലോകത്ത് പങ്കുവയ്ക്കുന്നത്. ഇവനെ പിന്തുടരുന്നവരുടെ എണ്ണം 50,000 അടുത്ത സന്തോഷത്തിലാണ് വീട്ടുകാര്‍. ജനിതകമായ കാരണങ്ങളാണ് കുട്ടിയ്ക്ക് ഇത്ര ചെറിയ പ്രായത്തിലെ ഇത്രയും മുടി സമ്മാനിച്ചതെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം.
https://www.facebook.com/Malayalivartha