ജാപ്പനീസ് പ്രണയ ജോഡികള്‍ക്ക് കൂത്താട്ടുകുളത്തെ ക്ഷേത്രത്തില്‍ മലയാളത്തനിമയില്‍ പ്രണയസാക്ഷാത്കാരം!
കൂത്താട്ടുകുളത്തെ ശ്രീധരീയം നേത്രാസ്പത്രിയില്‍ കഴിഞ്ഞ വര്‍ഷം നേത്ര ചികിത്സയ്ക്കായാണ് ജപ്പാന്‍ സ്വദേശിയായ യുകിഹോ എത്തിയത്. അതിനിടെയാണ് കേരളീയ വിവാഹരീതികളോട് ഇഷ്ടം തോന്നിയത്. അതോടെ നേരത്തേ നിശ്ചയിച്ചുറപ്പിച്ച വിവാഹം കേരളീയ രീതിയില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
വിവാഹം കേരളീയ രീതിയില്‍ നടത്താന്‍ കഴിഞ്ഞ ദിവസം മലയാളി വേഷമണിഞ്ഞ് ക്ഷേത്രത്തിലെ ഔഷധസേവാ മണ്ഡപത്തിലാണ് ജപ്പാനില്‍നിന്നുള്ള ഹിരുമി (25), യുകിഹോ (24) എന്നിവര്‍ എത്തിയത്. കര്‍ക്കടക മാസ ഔഷധസേവയില്‍ പങ്കെടുത്ത് ഇരുവരും ഔഷധം സേവിച്ചു. തുടര്‍ന്ന് കൊടിമരച്ചുവട്ടിലെ ആനപ്പന്തലില്‍ വിവാഹച്ചടങ്ങുകള്‍.
ഇലകളും പൂക്കളും കൊണ്ട് തീര്‍ത്തമാലകള്‍ പരസ്പരം അണിഞ്ഞു. വരന്‍ വധുവിനെ തിലകമണിയിച്ചു. കൈകള്‍ പിടിച്ച് ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടന്നു.
വധുവിന്റെ മാതാപിതാക്കളായ തോഷിഹിസയും കിയികോയും വരന്റെ ബന്ധുക്കളായ ക്യോക്കോ, മസൂമി എന്നിവരും എത്തിയിരുന്നു. ക്ഷേത്രം മേല്‍ശാന്തി എന്‍.എസ്. നാരായണന്‍ നമ്പൂതിരി, മാനേജര്‍ നന്ദനവര്‍മ, സജീവന്‍ എന്നിവര്‍ വിവാഹച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
https://www.facebook.com/Malayalivartha