യുവാക്കളുടെ ജീവനെടുക്കുന്ന പുതിയ ചലഞ്ച്; കികി ചലഞ്ച്, ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്ന് ചാടിയിറങ്ങി ഡാന്‍സ് ചെയ്യണം!
ഗള്‍ഫ് രാജ്യങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന കികി ഡാന്‍സ് ചലഞ്ചിന്റെ പേരില്‍ യുഎഇയില്‍ മൂന്ന് പേര്‍ പോലീസ് പിടിയിലായി. ജൂണ്‍ 29-ന് ഷിഗ്ഗി എന്നയാള്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തതോടെയായിരുന്നു കികി ഡാന്‍സ് ചലഞ്ച് തുടങ്ങിയത്.
കനേഡിയന്‍ ഹിപ്പ് ഹോപ്പ് താരം ഡ്രേക്കിന്റെ സൂപ്പര്‍ഹിറ്റ് ഗാനമായ ഇന്‍ മൈ ഫീലിങ്‌സ് എന്ന ഗാനത്തിന് ചുവടുവെക്കുന്നതാണ് കികി ചലഞ്ച്. പതിയെ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്നും പുറത്തുചാടുകയും കാറിന്റെ വാതില്‍ തുറന്നിട്ട് പാട്ടിനൊപ്പം നൃത്തം ചെയ്യുകയും വേണം അതാണ് കികി ചലഞ്ച്. ഇന്‍സ്റ്റാഗ്രാം വഴിയാണ് പ്രധാനമായും ഇത്തരം ചലഞ്ച് വീഡിയോകള്‍ പ്രചരിക്കുന്നത്.
കാറിന് പുറത്തു ചാടിയവരില്‍ ചിലര്‍ വളരെ ഭംഗിയായി വെല്ലുവിളി പൂര്‍ത്തിയാക്കി. ചിലര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വീഡിയോ റെക്കോഡ് ചെയ്തുകൊണ്ട് ചിലര്‍ കാറിന് പുറത്തേക്ക് വീണു. വീണു പരിക്കേറ്റവരില്‍ ചിലര്‍ ആ വീഡിയോ ദൃശ്യവും ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചു. ചിലര്‍ തിരക്കേറിയ നഗരങ്ങളില്‍ കാറിന് പുറത്തിറങ്ങി നൃത്തം ചെയ്തു. ഇത് മറ്റ് യാത്രക്കാരെ കൂടി പ്രശ്‌നത്തിലാക്കി.
വീഡിയോ പോസ്റ്റ് ചെയ്ത ഷിഗ്ഗി, പാട്ടിനൊപ്പം നൃത്തം ചെയ്യുക മാത്രമാണ് ചെയ്തത്. ആ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. തുടര്‍ന്ന് പല പ്രമുഖരും ഈ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ വെല്ലുവിളി ഏറ്റെടുത്ത ചിലര്‍ ഓടുന്ന കാറുകളില്‍ നിന്നും പുറത്തേക്ക് ചാടി നൃത്തം ചെയ്യാന്‍ തുടങ്ങിയതാണ് വിഷയം ഗുരുതരമാക്കിയത്.
അമേരിക്കയില്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചലഞ്ചിനെതിരെ പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് യുഎഇ-യില്‍ കികി ചലഞ്ചിന് മുതിര്‍ന്ന മൂന്ന് പേരെ പോലീസ് പിടികൂടിയത്.
https://www.facebook.com/Malayalivartha