ചിക്ക് ഫില്ലേ റസ്‌റ്റോറന്റില്‍ ജനിച്ച കുഞ്ഞിന് ജീവിതകാലം മുഴുവന്‍ സൗജന്യ ഭക്ഷണവും പ്രായപൂര്‍ത്തിയാകുമ്പോള്‍ ജോലിയും!
അമേരിക്കന്‍ സംസ്ഥാനമായ ടെക്സാസിലെ സാന്‍അന്റോണിയോ പട്ടണത്തില്‍ നിന്നും, റോബര്‍ട്ടും ഭാര്യ ഫെലോല്‍ ഗ്രിഫും സാന്‍അന്റോണിയോ യൂണിവേഴ്‌സിറ്റി ആശുപത്രിയെ ലക്ഷ്യമാക്കിയാണ് അതിവേഗം വീട്ടില്‍ നിന്നും പുറപ്പെട്ടത്.
മുപ്പത്തെട്ട് ആഴ്ച ഗര്‍ഭിണിയായ ഫെലോല്‍ ഗ്രിഫ്, അടുത്ത് റസ്റ്റ് റൂം ഉള്ളിടത്ത് നിര്‍ത്തിത്തരണമെന്ന് ഭര്‍ത്താവ് റോബര്‍ട്ടിനോട് ആവശ്യപ്പെട്ടു.
അതുകൊണ്ട് അടുത്തുകണ്ട ചിക്ക് ഫില്ലെ റസ്‌റ്റോറന്റിനു മുന്നില്‍ അയാള്‍ കാര്‍ നിര്‍ത്തി. റസ്റ്റ് റൂമില്‍ പ്രവേശിച്ച ഉടന്‍ ഗ്രിഫിനു പ്രസവ വേദന തുടങ്ങുകയും പെണ്‍കുഞ്ഞിനു ജന്മം നല്‍കുകയും ചെയ്തു.
ചിക്ക് ഫില്ലെ ജീവനക്കാര്‍ പൂര്‍ണസഹകരണമാണ് നല്‍കിയതെന്ന് ഇരുവരും പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ചിക്ക് ഫില്ലേ ഒരു ദിവസം അടച്ചിട്ടു. കമ്പനി അധികൃതര്‍ കുഞ്ഞിനു ജീവിതകാലം മുഴുവനും സൗജന്യ ഭക്ഷണവും, പതിനാറ് വയസു തികയുമ്പോള്‍ ജോലിയും വാഗ്ദാനം ചെയ്തു.
കുഞ്ഞും മാതാവും സുഖമായിരിക്കുന്നതായും എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും റോബര്‍ട്ട് അറിയിച്ചു. ഭാഗ്യവതിയായ പെണ്‍കുഞ്ഞിന് മാതാപിതാക്കള്‍ ഗ്രേയ്‌സിലിന്‍ എന്നു പേരിട്ടു.
https://www.facebook.com/Malayalivartha