ഇനി റോബോട്ട് നായകള്‍ വീടു കാത്തോളൂം!
വീട്ടുജോലിക്ക് ആളെ കിട്ടുന്നില്ലെന്ന പരാതിയുള്ളവര്‍, പണംമുടക്കാന്‍ തയ്യാറാണെങ്കില്‍ വീട്ടുപണിക്ക് റോബട്ടുകളെ കിട്ടും. നായ റോബട്ടുകളെ. ബോസ്റ്റണ്‍ ഡൈനാമിക്‌സ് എന്ന അമേരിക്കന്‍ കമ്പനിയാണ് വളര്‍ത്തുനായകളെപ്പോലെ പെരുമാറുന്ന റോബട്ടുകളെ നിര്‍മിച്ചിരിക്കുന്നത്.
ഈ നായ റോബട്ടുകളുടെ പേര് സ്‌പോട്ട് മിനി എന്നാണ്. നാലു കാലില്‍ ഓടാനും ചാടാനും സ്‌റ്റെപ്പുകള്‍ കയറാനുമൊക്കെ ഇവയ്ക്ക് കഴിയും. വീട്ടുടമയുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് ജോലികള്‍ ചെയ്യാനുമാകും. സ്‌പോട്ട് മിനിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള വീഡിയോ ദൃശ്യം ബോസ്റ്റണ്‍ ഡൈനാമിക്‌സ് പുറത്തുവിട്ടു.
നിലവില്‍ 50 ഓളം കുടുംബങ്ങളില്‍ നായ റോബട്ടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ജോലിചെയ്യുന്നുണ്ടെന്നും അടുത്തവര്‍ഷം മുതല്‍ വ്യവസായ അടിസ്ഥാനത്തില്‍ പുറത്തിറക്കുമെന്നും ബോസ്റ്റണ്‍ ഡൈനാമിക്‌സ് സ്ഥാപകന്‍ മാര്‍ക് റെയ്‌ബേര്‍ട്ട് പറഞ്ഞു.
മനുഷ്യന് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി ഇവയെ ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റീച്ചാര്‍ജബിള്‍ ബാറ്ററിയാണ് നായ റോബട്ടുകളിലെ ഊര്‍ജസ്രോതസ്. ഏകദേശം 29 കിലോഗ്രാം ഭാരമുണ്ട്. വില പ്രഖ്യാപിച്ചിട്ടില്ല.
https://www.facebook.com/Malayalivartha