ഐസിസിയുടെ ഫാന്‍ ഓഫ് ദ് വീക്ക് അവാര്‍ഡ് ഒരു ആറുവയസുകാരന്!
ഒരൊറ്റ വീഡിയോ കൊണ്ട് ഐസിസിയുടെ മനം കവര്‍ന്നു ബംഗ്ലാദേശ് സ്വദേശിയായ ബാലന്. ഐസിസിയുടെ ഫാന്‍ ഓഫ് ദ് വീക്ക് അവാര്‍ഡ് ഈ ബാലന് പ്രഖ്യാപിക്കുകയും ചെയ്തു. മാത്രമല്ല ഐസിസി ഈ വീഡിയോ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
വീഡിയോയ്ക്ക് താഴെ ഐസിസി ഇങ്ങനെ കുറിച്ചു. ഈയാഴ്ച്ചത്തെ ഐസിസി ആരാധകന് നീയാണ്. അച്ഛന് എറിഞ്ഞു തരുന്ന പന്ത് തട്ടി ഇനിയും പഠിച്ച് ഒരു ദിവസം നീ ബംഗ്ലാദേശിനു വേണ്ടി കളിക്കും.
ഇതിനു മുമ്പ് പാക്കിസ്ഥാന് സ്വദേശിയായ ആറുവയസുകാരന് ബൗള്‍ ചെയ്യുന്നതിന്റെ വീഡിയോ മുന്‍ ഓസ്ട്രേലിയന്‍ താരം ഷെയ്ന് വോണ്‍ സോഷ്യല്‍ മീഡിയായില്‍ പങ്കുവെച്ചിരുന്നു.
https://www.facebook.com/Malayalivartha