വാങ്ങുന്നോ ഈ നായ്ക്കുട്ടിയെ...?നല്ല സ്വാദുള്ള ഇനമാണ്...?!
നല്ല സ്വാദുള്ള നായക്കുട്ടിയെ വേണോ? സ്വാദുള്ള നായക്കുട്ടി എന്നു പറഞ്ഞപ്പോഴേ മുഖം ചുവന്നവര്‍ ഉണ്ടാകും.
നായയെ വാങ്ങി ഇറച്ചിയാക്കിയതിനു ശേഷം അതിന്റെ മാംസത്തിന്റെ സ്വാദിനെ കുറിച്ച് പരസ്യമായി പറഞ്ഞു നടക്കുകയും ചെയ്യുന്നോ എന്ന് മൃഗസ്നേഹികള്‍ രോഷം കൊള്ളുന്നുണ്ടാവും.
പക്ഷേ ഇതങ്ങനെ കുഴപ്പം പിടിച്ച സംഗതിയൊന്നുമല്ല. തായ്വാനിലെ ഒരു സ്വീറ്റ് കഫേയിലെ സ്പെഷ്യല്‍ ഐറ്റം ആണിത്, നായക്കുട്ടിയുടെ രൂപത്തിലുള്ള ഐസ്ക്രീമാണ്.
കാഴ്ചയ്ക്ക് നായയോടുള്ള സാമ്യം മൂലം അത് കഴിക്കാനേ കഴിഞ്ഞില്ല എന്നാണ് ചിലര്‍ പറയുന്നത്.
ഭക്ഷ്യയോഗ്യമായ നിറക്കൂട്ടുകളുംമറ്റു പദാര്ഥങ്ങളുമുപയോഗിച്ചാണ് ഐസ്ക്രീം നിര്‍മിക്കുന്നതെന്ന് കഫേ അധികൃതര്‍ അറിയിച്ചു.
ഇവിടെ ഈ ഐസ്ക്രീം നിര്‍മിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ തകര്‍ത്തോടുകയാണ്. ഇതു കണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പല കഫേകളിലും സ്വാദുള്ള നായയെയും പൂച്ചയെയുമൊക്കെ നിര്‍മിക്കാന്‍ തുടങ്ങിയിട്ടുണ്ടത്രേ.
https://www.facebook.com/Malayalivartha