സലര്‍ഡി ഉയുനി ഉപ്പു മരുഭൂമി ഒറ്റയ്ക്ക് താണ്ടാന്‍ അന്ധയുവാവ്
ലോകത്തെ ഏറ്റവും വലിയ ഉപ്പുമരുഭൂമിയായി അറിയപ്പെടുന്ന ബോളീവിയയിലെ സലര്‍ഡി ഉയുനി നടന്നു കീഴടക്കാനൊരുങ്ങുന്നു ഒരു അന്ധയുവാവ്. ഫ്രാന്‍സിലെ അന്ധവിദ്യാര്‍ഥികള്‍ക്കുള്ള സ്‌കൂളില്‍ അധ്യാപകനായ അല്‍ബാര്‍ തെസിയര്‍ ആണ് തന്റെ സാഹസികയാത്ര ആരംഭിച്ചിരിക്കുന്നത്.
ദിനംപ്രതി 20 കിലോമീറ്റര്‍ നടന്ന് ഏഴു ദിവസംകൊണ്ട് 140 കിലോമീറ്റര്‍ പിന്നിടാനാണ് പദ്ധതി. ജിപിഎസ് വോയിസ് അസിസ്റ്റന്റ് മാത്രമാണ് ഈ യാത്രയില്‍ അല്‍ബാറിന് കൂട്ടായുണ്ടാകുക. എങ്കിലും മെഡിക്കല്‍ വിദഗ്ധരടങ്ങിയ സംഘം അല്‍ബാറിനെ നിശ്ചിത അകലം പാലിച്ച് പിന്തുടരും. വിശ്രമിക്കാനുള്ള സ്ലീപ്പിംഗ് ബാഗ്, കുടിവെള്ളം, ഭക്ഷണം എന്നിവ അല്‍ബാറിന്റെ കൈവശമുണ്ട്.
10,582 സ്ക്വയര്‍ കിലോമീറ്ററില്‍ പരന്നു കിടക്കുന്ന സലര്‍ഡി ഉയുനി ബോളീവിയയുടെ തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ കാംപോസിയിലെ പോട്ടോസിലാണുള്ളത്. ഇതിന് മധ്യത്തിലായി ഇന്‍ക വസി എന്നൊരു ചെറുദ്വീപുമുണ്ട്.
സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ അന്ധത തടസമാകില്ലെന്ന് തെളിയിക്കാനും ലോകമെമ്പാടുമുള്ള ഭിന്നശേഷിക്കാര്‍ക്ക് ഊര്‍ജം പകരാനുമാണ് തന്റെ ഉദ്യമമെന്ന് അല്‍ബാര്‍ പറഞ്ഞു. ലിഥിയം, ഉപ്പ് എന്നിവയാല്‍ സമ്പുഷ്ടമാണ്, സമുദ്രനിരപ്പില്‍ നിന്നു 3650 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സലര്‍ ഡി ഉയുനി.. ഉപ്പുമണലുകളുടെ സാന്നിധ്യംമൂലം തൂവെള്ള നിറമണിഞ്ഞിരിക്കുന്ന ഈ അതിശയ മരുഭൂമി ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രംകൂടിയാണ്.
https://www.facebook.com/Malayalivartha