ഇന്ത്യന്‍ വംശജയായ കൗണ്‍സില്‍ അംഗത്തെ അമ്പരപ്പിച്ചു കൊണ്ട് സിറ്റി കൗണ്‍സില്‍ യോഗത്തിനിടെ പരസ്യമായി വിവാഹാഭ്യര്‍ഥന!
അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലെ സിറ്റി കൗണ്‍സില്‍ യോഗം. ഇന്ത്യന്‍ വംശജയായ ഡിംപിള്‍ അജ്‌മേറയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. യോഗം അവസാനിക്കാറായപ്പോള്‍ ബോസ്റ്റണിലെ ദന്തഡോക്ടറായ വൈഭവ് ബജാജിന് സംസാരിക്കാന്‍ അവസരം ലഭിച്ചു.
മൈക്കിന് മുന്നിലെത്തിയ വൈഭവ് പക്ഷേ ചോദിച്ചത് ഇതായിരുന്നു, ഡിംപിള്‍, എന്നെ വിവാഹം ചെയ്യുമോ? ചോദ്യം കേട്ട് അമ്പരന്നിരിക്കയായിരുന്നു ഡിംപിള്‍. ഡിംപിളിനടുത്തേക്ക് ചെന്ന വൈഭവ് മുട്ടുകുത്തിയിരുന്ന് വിവാഹമോതിരം നീട്ടി. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഡിംപിള്‍ കൈനീട്ടി.
പിറ്റേന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു;
''സഹപ്രവര്‍ത്തകരേ, നിങ്ങള്‍ക്ക് ഇക്കാര്യത്തില്‍ എതിര്‍പ്പുകളില്ലെന്ന് കരുതുന്നു. ഡോ. വൈഭവ് എന്ന രാഷ്ട്രീയമായി പിന്തുണക്കാന്‍ തയ്യാറാണ്. കുറച്ചുകൂടി ഗൗരവത്തില്‍ പറഞ്ഞാല്‍, വൈഭവിനെപ്പോലൊരാളെ കൂടെക്കൂട്ടാന്‍ കഴിഞ്ഞതില്‍ വളരയധികം സന്തോഷമുണ്ട്.''
നോര്‍ത്ത് കരോലിന ഡിസ്ട്രിക്റ്റ് അഞ്ചില്‍നിന്നാണ് ഡിംപിള്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സതേണ്‍ കാലിഫോര്‍ണിയയില്‍ നിന്ന് അക്കൗണ്ടിംഗില്‍ ബിരുദം നേടിയ ഡിംപിള്‍ സിറ്റി കൗണ്‍സിലിലെ ആദ്യ ഏഷ്യന്‍ അമേരിക്കന്‍ അംഗം കൂടിയാണ്.
ബോസ്റ്റണില്‍ ഡെന്റിസ്റ്റ് ആയ, ഇന്ത്യന്‍ വംശജനായ വൈഭവ് പലപ്പോഴും കൗണ്‍സില്‍ യോഗം നടക്കുമ്പോള്‍ ഗാലറിയില്‍ ഉണ്ടാകാറുണ്ട്.
https://www.facebook.com/Malayalivartha