കെനിയയിലെ മൃഗശാലയില്‍ കാണ്ടാമൃഗകുഞ്ഞിന് ബോളിവുഡ് നടിയുടെ പേര്; താരം നന്ദിയറിയിച്ചു
കെനിയയിലെ മൃഗശാലയില്‍ ജനിച്ച കാണ്ടാമൃഗകുഞ്ഞിന് ദിയയുടെ പേര് നല്കി കൊണ്ട് മൃഗശാലാ അധികൃതര്‍ താരത്തിന്റെ മൃഗസ്നേഹത്തിന് അംഗീകാരം നല്കി. ദിയ തന്നെയാണ് ഇക്കാര്യം തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചത്.
ബോളിവുഡ് നടിമാത്രമല്ല, തികഞ്ഞൊരു മനുഷ്യ സ്നേഹിയും മൃഗസ്നേഹിയുമാണ് ദിയ. യു.എന്‍ എന്‍വയോണ്‍മെന്റ് ഗുഡ്വില് അംബാസഡറും വൈല്‍ഡ് ലൈഫ് ട്രസ്ററ് ഓഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറും കൂടിയാണ് നടി.
ഈ സുന്ദരി കുട്ടിക്ക് എന്റെ പേര് നല്‍കിയതിന് ഒരുപാട് നന്ദി. ഞാന്‍ മറ്റെന്തിനേക്കാളും വലുതായി ഇതിനെ കാണുന്നു. ഈ അനുഗ്രഹത്തിന് നന്ദി,എന്നാണ് ദിയ കുറിച്ചത്. ഒപ്പം കുഞ്ഞു ദിയയ്ക്കൊപ്പം നിന്ന് ഫോട്ടോ എടുത്ത് തന്നെ ടാഗ് ചെയ്യുന്നവര്‍ക്ക് വമ്പന്‍ ഓഫറും ദിയ മുന്നോട്ട് വച്ചിട്ടുണ്ട്.
കെനിയയിലെ ഒല് പെജറ്റ കണ്‍സര്‍വന്‍സിയുടെ സി.ഇ.ഓ തനിക്കയച്ച കത്തിന്റെ ഫോട്ടോയും ദിയ പങ്കുവച്ചിട്ടുണ്ട്. പരിസ്ഥിതിക്ക് വേണ്ടി യു.എന്‍ ഗുഡ്വില്അംബാസഡര് എന്ന നിലയ്ക്ക് ദിയയുടെ വിശിഷ്ട സേവനത്തിനുള്ള അംഗീകാരമായാണ് കാണ്ടാമൃഗകുഞ്ഞിന് ദിയ മിര്‍സ എന്ന് പേര് നല്‍കുന്നതെന്ന് കത്തില്‍ പറയുന്നു.9 മാസങ്ങള്‍ക്ക് മുമ്പ് 2017 ഒക്ടോബറിലാണ് കറുത്ത പെണ് കാണ്ടാമൃഗകുഞ്ഞ് ജനിച്ചതെന്നും എത്രയും പെട്ടെന്ന് ദിയയെ കാണാന്‍ ദിയ മിര്‍സ വരുമെന്ന് പ്രതീക്ഷിക്കുന്നതായും കത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha