12-കാരിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് 3.5 കിലോ തലമുടി!
12 വയസ്സുകാരി ആശുപത്രിയില്‍ എത്തിയത് കഠിനമായ വയറുവേദനയ്ക്ക് ചികില്‍സ തേടിയാണ്.
അവളുടെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 3.5 കിലോ ഗ്രാംതലമുടി. കസാഖിസ്ഥാനിലെ മങ്ക്യാസ്തു റീജിണല്‍ ചില്‍ഡ്രന്‍സ് ആശുപത്രിയിലാണ് സംഭവം.
കഠിനമായ വയറുവേദനയെ തുടര്‍ന്നാണ് ഇന്ത്യക്കാരിയായ പെണ്‍കുട്ടി അവിടെ ചികിത്സയ്ക്കെത്തിയത്.
വിശദമായ പരിശോധനയില്‍ വയറിന് ഉള്ളില്‍ തലമുടിക്കെട്ടാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയിലാണ് ഇത് പുറത്തെടുത്തത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി കുട്ടി വയറുവേദനക്ക് ചികിത്സ തേടുന്നുണ്ടായിരുന്നു. കുട്ടിക്ക് സ്വന്തം മുടി ചവയ്ക്കുന്ന റപുന്‍സെല്‍ സിന്‍ഡ്രോം എന്ന രോഗമുണ്ടെന്നാണ് ഡോക്ടര്‍ന്മാര്‍ പറയുന്നത്.
ശരീരത്തില്‍ പ്രോട്ടീന്റെ അളവ് തീരെ കുറവായിരുന്നതിനാല്‍ ശസ്ത്രക്രിയ ചെയ്യുന്നത് രണ്ടു ദിവസം വൈകിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha