സ്‌ട്രേഞ്ചര്‍ തിംഗ്‌സ് അപൂര്‍വ്വത മുളപ്പിച്ചത് ചോളച്ചെടികള്‍ കൊണ്ട്...!
വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സിന്റെ ജനപ്രിയ ഷോയാണ് സ്‌ട്രേഞ്ചെര്‍ തിംഗ്‌സ്.
എക്‌സ്‌പ്ലൊറേഷന്‍ എക്കേഴ്‌സ് കമ്പനി 20 ഏക്കര്‍ കൃഷിയിടത്തില്‍ ചോളച്ചെടികള്‍ കൊണ്ട് സ്‌ട്രേഞ്ചര്‍ തിംഗ്‌സിന്റെ പോസ്റ്റര്‍ തയാറാക്കിയിരിക്കുകയാണ്.
അമേരിക്കയിലെ ഇന്‍ഡ്യാനയില്‍ ജിപിഎസ് സംവിധാനമുള്ള ഉപകരണം ഉപയോഗിച്ചാണ് കമ്പനി ചോളവിത്തുകള്‍ നട്ടത്.
വിത്ത് നടാന്‍ ഇങ്ക് ജെറ്റ് പ്രിന്റര്‍ പോലെയുള്ള മെഷീന്‍ ആണ് ഉപയോഗിച്ചത്. ഉദ്ദേശിച്ച ഡിസൈനില്‍ ചോളച്ചെടികള്‍ വളര്‍ന്നുവരാന്‍ ഇതുപകരിക്കുമെന്ന് ഫാമിന്റെ പ്രസിഡന്റും സിഇഒയുമായ ഫിറ്റ്‌സ്‌ജെറാള്‍ഡ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷമാണ് ഫിറ്റ്‌സ്‌ജെറാള്‍ഡ് സ്‌ട്രേഞ്ചെര്‍ തിംഗ്‌സ് എന്ന നെറ്റ്ഫ്‌ലിക്‌സ് പ്രോഗ്രാം കണ്ടത്.
പരിപാടിയില്‍ ആകൃഷ്ടനായ അദ്ദേഹം തന്റെ കൃഷിയിടത്തില്‍ പ്രോഗ്രാമിന്റെ ചിത്രം ചോളംകൊണ്ട് പതിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha