നാസയുടെ ടെസ് രണ്ടു ലക്ഷം നക്ഷത്രങ്ങളെ പകര്‍ത്തി അയച്ചു
നാസ രൂപകല്‍പന ചെയ്ത ബഹിരാകാശ ദൂരദര്‍ശിനിയാണ്, ട്രാന്‍സിറ്റിംഗ് എക്‌സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ് അഥവാ ടെസ്.
സൗരയൂഥത്തിനു വെളിയിലുള്ള ഭൗമസമാന ഗ്രഹങ്ങളെ (Exoplanest) തെരഞ്ഞുപിടിക്കുന്നതിനുവേണ്ടി നിര്‍മ്മിച്ചതാണ് ഇത്.
ജീവന് അനുകൂലമായ സാഹചര്യങ്ങളുള്ള ഗ്രഹങ്ങളുണ്ടോ എന്നന്വേഷിക്കുകയാണ് ടെസിന്റെ പ്രധാന ലക്ഷ്യം.
ഏപ്രില്‍ 18-ന് വിക്ഷേപിച്ച ടെസ് ഈ മാസം 25 മുതല്‍ പ്രവര്‍ത്തനം തുടങ്ങിയതായി നാസ കഴിഞ്ഞ ദിവസം അറിയിച്ചു.
അന്യഗ്രഹ പര്യവേഷണം തുടങ്ങിയെങ്കിലും അടുത്തമാസം മാത്രമേ ടെസില്‍ നിന്നുള്ള ഡേറ്റ ലഭിച്ചുതുടങ്ങൂ. ഓരോ 13.5 ദിവസം കൂടുമ്പോഴും ഭൂമിയിലേക്ക് ടെസ് ഡേറ്റ അയയ്ക്കും.
വിക്ഷേപണത്തിനുശേഷം മേയില്‍ ടെസ് ആദ്യ ചിത്രം ഭൂമിയിലേക്ക് അയച്ചു.
കാമറകളുടെ പ്രവര്‍ത്തനം പരീക്ഷിക്കുന്നതിനുവേണ്ടി പകര്‍ത്തിയ ചിത്രത്തില്‍ രണ്ടു ലക്ഷം നക്ഷത്രങ്ങളെ കണ്ടെത്തി.
മിക്ക നക്ഷത്രങ്ങള്‍ക്കും ഒരു ഗ്രഹമെങ്കിലുമുണ്ടെന്ന് നാസ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha