ബുക്ക് ചെയ്ത ഗുഡ്‌സ് വാഗണ്‍ വരാന്‍ ഒരു മൂന്നര വര്‍ഷം വൈകി!
ബുക്ക് ചെയ്ത ഗുഡ്‌സ് വാഗണ്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നത് മൂന്നര വര്‍ഷത്തിനു ശേഷം. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുനിന്ന് ഉത്തര്‍പ്രദേശിലെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനാണ് റെയില്‍വേയുടെ വാഗണ്‍ മൂന്നര വര്‍ഷമെടുത്തത്.
2014 നവംബറില്‍ ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡ് എന്ന കമ്പനിയാണ് വാഗണ്‍ ബുക്ക് ചെയ്തത്. വിശാഖപട്ടണത്തുനിന്ന് 1,400 കിലോമീറ്റര്‍ അകലെയുള്ള ഉത്തര്‍പ്രദേശിലെ ബസ്തിയിലുള്ള ഒരു കടയിലേക്ക് കമ്പോസ്റ്റ് അയയ്ക്കുന്നതിന് വേണ്ടി ആയിരുന്നു വാഗണ്‍ ബുക്ക് ചെയ്തത്.
ഈ ദൂരം മൂന്നര വര്‍ഷംകൊണ്ട് സഞ്ചരിച്ചെത്തിയപ്പോള്‍ വാഗണിലുണ്ടായിരുന്ന പത്തു ലക്ഷം രൂപ വിലമതിക്കുന്ന കമ്പോസ്റ്റ് ഉപയോഗശൂന്യമായി.
2014-ല്‍ വാഗണ്‍ ലക്ഷ്യസ്ഥാനത്തെത്തിയില്ല എന്നു ചൂണ്ടിക്കാട്ടി ഉടമ കത്തയച്ചുവെങ്കിലും വാഗണ്‍ കണ്ടെത്താന്‍ റെയിവേയ്ക്ക് കഴിഞ്ഞില്ല.
ഉപയോഗശൂന്യമായ കംപോസ്റ്റ് ഏറ്റെടുക്കാന്‍ ഉടമ രാമചന്ദ്ര ഗുപ്ത വിസമ്മതിച്ചതിനെത്തുടര്‍ന്ന് വാഗണ്‍, ബസ്തി റെയില്‍വേ സ്‌റ്റേഷനില്‍ തന്നെ കിടക്കുകയാണ്.
https://www.facebook.com/Malayalivartha