ഈ നായയുടെ തലയ്ക്ക് 50 ലക്ഷം; കൊളംബിയയിലെ കള്ളക്കടത്തുകാരുടെ പേടി സ്വപ്നം
മയക്കുമരുന്ന് സംഘത്തെയും കള്ളക്കടത്തുകാരെയും എല്ലാവര്‍ക്കും പേടിയാണ്. എന്നാല്‍ ഈ കള്ളക്കടത്തുകാര്‍ക്ക് ആരെയാണ് പേടി എന്നറിയാമോ? കൊളംബിയയിലെ കൊലകൊമ്പന്‍മാരായ കള്ളക്കടത്തുകാര്‍ക്കെല്ലാം ഒരു ആളിനെയേ പേടിയുള്ളൂ. മറ്റാരും അല്ല സോംബ്ര എന്ന മിടുക്കന്‍ പൊലീസ് നായയാണ് അവരുടെ പേടി സ്വപ്നം. ഒരു സമയത്ത് കൊളംബിയയിലെ ഭീകരന്‍മാരായി വിലസിയിരുന്ന കള്ളക്കടത്തുകാര്‍ ഇന്നും ഈ നായയുടെ പേരു കേട്ടാല്‍ ഞെട്ടി വിറയ്ക്കും.
ഇതുവരെ ഏകദേശം 68 കോടി രൂപയുടെ മയക്കു മരുന്നാണ് സോംബ്ര പിടിച്ചെടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ കള്ളക്കടത്തുകാര്‍ സോബ്രയുടെ തലയ്ക്ക് 50 ലക്ഷം രൂപ വിലയിട്ടിരിക്കുകയാണ് ഇപ്പോള്‍. ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട സോംബ്ര കൊളംബിയ പൊലീസില്‍ 2 വര്‍ഷമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ നായയുടെ സഹായത്തോടെ 245 ക്രിമിനലുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
രണ്ട് വലിയ വിമാനത്താവളങ്ങളിലാണ് സോംബ്രയുടെ ഡ്യുട്ടി. 2016 മാര്‍ച്ചില്‍ സോംബ്ര 2958 കിലോഗ്രാം കൊക്കൈയ്ന്‍ പഴത്തിന്റെ ബോക്‌സില്‍ നിന്ന് കണ്ടെടുത്തിരുന്നു. ബല്‍ജിയത്തിലേക്ക് അയച്ച ബോക്‌സായിരുന്നു അത്. 2017 മെയ് മാസം ഏകദേശം 1.1 ടണ്‍ കൊക്കേയ്ന്‍ പിടിച്ചെടുത്തു. ഏകദേശം ആറ് വയസ്സ് പ്രായം ഉണ്ട് ഈ മിടുക്കന്.
https://www.facebook.com/Malayalivartha