റെയില്‍വേ സ്‌റ്റേഷനെ സ്വിമ്മിംഗ് പൂളാക്കി യാത്രക്കാര്‍
ഒരു മഴ കഴിഞ്ഞാല്‍ മതി പിന്നെ തിരുവനന്തപുരത്ത് തമ്പാനൂരിലും കിഴക്കേകോട്ടയിലുമൊക്കെ മുട്ടറ്റം വെള്ളമാകും, ഇവിടത്തെ ഡ്രെയിനേജ് സംവിധാനങ്ങളൊന്നും ശരിയല്ല.
അതിനൊക്കെ വിദേശ രാജ്യങ്ങളെ തന്നെ നോക്കണം, അവിടെ ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ വല്ലതുമുണ്ടാകുന്നുണ്ടോ എന്ന് നോക്ക്... എന്നൊക്കെ ഘോരഘോരം വാദിക്കുന്ന തിരുവനന്തപുരത്തുകാരും, കേരളത്തില്‍ മഴ എത്തിയാല്‍ തോട് ആകുന്ന റോഡുകള്‍ ഉള്ള എല്ലാ പ്രദേശത്തേയും മലയാളികളോടുമായി ഒരു കാര്യം പറയാം. ഇവിടെങ്ങുമല്ല, ഇതങ്ങ് സ്വീഡനില്‍ നടന്ന കാര്യമാണ്.
സ്വീഡനിലെ ഉപ്‌സ്വാല റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. ശക്തമായ മഴയാണ് സ്വീഡനില്‍. ഇതേ തുടര്‍ന്ന് റെയില്‍വേ സ്‌റ്റേഷനിലും മുട്ടറ്റം വെള്ളം പൊങ്ങി. ഇതോടെ റെയില്‍വേ സ്‌റ്റേഷനിലേക്ക് അടുക്കാന്‍ കഴിയാതെ പലരും തിരിച്ചുപോയി. എന്നാല്‍ മറ്റു ചിലരാകട്ടെ വെള്ളപ്പൊക്കവും ആഘോഷമാക്കി.
വെള്ളത്തില്‍ നീന്തിയും സ്വിമ്മിംഗ് പൂളില്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ കൊണ്ടുവന്നും അവര്‍ അര്‍മാദിച്ചു..
ഇതിന്റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു. ദുരിതമെന്ന് കരുതിയ സാഹചര്യത്തെ് ഇവര്‍ ഇവിടെ രസകരമാക്കി മാറ്റിയത്.
https://www.facebook.com/Malayalivartha