പൊലീസിന്റെ സമ്മാനം സ്വീകരിച്ച യുവാവ് പുലിവാല് പിടിച്ചു!
നിയമം പാലിച്ചതിനുള്ള സമ്മാനമായി ആ യുവാവിന് ഒരു ചുവന്ന റോസാപ്പൂവ് ലഭിച്ചു. പക്ഷേ റോസാപ്പൂവും കൊണ്ട് വീട്ടിലെത്തിയപ്പോഴല്ലേ പുകില്. ഭാര്യ ഇടഞ്ഞു.
റോസാപ്പൂവ് നല്‍കിയത് പൊലീസാണെന്ന് എത്ര പറഞ്ഞിട്ടും ഭാര്യ വിശ്വസിച്ചില്ല. പിന്നേയ്, ഇപ്പോള്‍ പോസീവുകാര് റോസാപ്പൂവ് കൊടുക്കാന്‍ നടക്കുവല്ലേ എന്ന മട്ട് ഭാര്യയ്ക്ക്. അയാള്‍ പറഞ്ഞതൊന്നും വിശ്വസിക്കുവാനേ ഒരുക്കമല്ല ഭാര്യ. ഒടുവില്‍ കാര്യങ്ങള്‍ ഭാര്യയെ ബോധ്യപ്പെടുത്താന്‍ തെളിവു തേടിയിറങ്ങേണ്ടി വന്നു ആ യുവാവിന്.
ഇങ്ങനെയാണ് സംഭവം:
റോഡ് സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഇരുചക്ര വാഹനത്തില്‍ ഹെല്‍മെറ്റ് ധരിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് ലഖ്നൗ പൊലീസ്, റോഡില്‍ തടഞ്ഞുനിര്‍ത്തി സമ്മാനമായി റോസാപ്പൂവ് നല്‍കിയിരുന്നു. ഇക്കൂട്ടത്തിലൊന്ന് കിട്ടിയ യുവാവ് ആത്മനിര്‍വൃതിയോടെയാണ് വീട്ടിലെത്തിയത്. പക്ഷേ റോസപ്പൂവ് കണ്ട് ഭാര്യയ്ക്ക് സംശയം. ഇതോടെ അഭിനന്ദനം പ്രതീക്ഷിച്ച യുവാവ് പുലിവാല് പിടിച്ചു. ഭാര്യയെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു.
ഒടുവില്‍ അവസാന മാര്‍ഗമായി റോസപ്പൂവ് നല്കിയ പൊലീസുകാരനെ തേടിപ്പിടിക്കാന്‍ അയാള്‍ തീരുമാനിച്ചു. പൊലീസുകാരനെ കണ്ടെത്തി വീട്ടിലെ അനുഭവം പറഞ്ഞു. കാര്യം മനസ്സിലാക്കിയ പൊലീസുകാരന് യുവാവ് റോസാപ്പൂ സ്വീകരിക്കുന്ന ഫോട്ടോ തന്റെ ഫോണില്‍ നിന്നു കണ്ടെത്തി നല്കി. ആ ഫോട്ടോ കാണിച്ചാണ് യുവാവ് ഭാര്യയുടെ സംശയത്തില്‍ നിന്നും രക്ഷപ്പെട്ടത്.
യുവാവിന് റോസാപ്പൂ നല്കിയ പ്രേം സഹി എന്ന പൊലീസുകാരനാണ് സംഭവത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
https://www.facebook.com/Malayalivartha