28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ മോഷണത്തില്‍ പശ്ചാത്തപിച്ചു കൊണ്ട് മുന്‍വെയിട്രസ് മോഷ്ടിച്ച തുകയും പലിശയുമടക്കം തിരികെ എത്തിച്ചു!
അരിസോണയിലെ ടസ്‌കണ്‍ നഗരത്തിലെ ഒരു മെക്‌സിക്കന്‍ റസ്‌റ്റോറന്റുമായി ബന്ധപ്പെട്ട ഒരു കത്ത് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളുടെ ശ്രദ്ധനേടിയിരിക്കയാണ്.
28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അരിസോണ സര്‍വകലാശാലയില്‍ പഠിക്കവേ വെയിട്രസ് ആയി ജോലി ചെയ്യുകയും ചെയ്ത ഒരു യുവതിയാണ്, 1990-ല്‍ എല്‍ ചാറോ എന്ന ആ മെക്‌സിക്കന്‍ റസ്‌റ്റോറന്റില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഉണ്ടായ ഒരു സംഭവം അനുസ്മരിച്ചു കൊണ്ട് റസ്റ്ററന്റിന് കത്തെഴുതിയത്.
ജോലി ചെയ്തിരുന്ന സമയം ഒരു ദിവസം റസ്‌റ്റോറന്റില്‍ നിന്നും കുറച്ച് ഡോളറുകള്‍ ഇവര്‍ മോഷ്ടിച്ചിരുന്നു. എന്നാല്‍ ഇന്ന് അവര്‍ അത് തിരുത്താന്‍ ആഗ്രഹിക്കുന്നുവെന്നും കത്തില്‍ പറയുന്നു. എന്നാല്‍, കത്തില്‍ പേര് നല്‍കിയിട്ടില്ല. നന്ദിപൂര്‍വ്വം ഒരു മുന്‍ ജോലിക്കാരി എന്ന് പറഞ്ഞുകൊണ്ടാണ് കത്ത് അവതരിപ്പിച്ചിരിക്കുന്നത്.
''ഞാന്‍ താങ്കളുടെ സ്ഥാപനത്തിലെ മോശമായ വെയിട്രസ് ആയിരുന്നു. കുറച്ച് ഡോളര്‍ മോഷ്ടിച്ചതിനെത്തുടര്‍ന്ന് താങ്കള്‍ എന്നെ പുറത്താക്കുകയും ചെയ്തിരുന്നു. 20 വര്‍ഷം കഴിഞ്ഞിരിക്കുന്നു. എങ്കിലും അത് എനിക്കൊരു മനോ വേദനയായി തുടരുകയാണ്. ഞാന്‍ മോഷ്ടിച്ചതിന് മാപ്പ് ചോദിക്കുന്നു. എനിക്ക് മാപ്പ് നല്‍കണമെന്നും അതിനൊപ്പം 20 വര്‍ഷത്തെ പലിശ അടക്കമുള്ള തുകയും സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.'' ഇതായിരുന്നു മുന്‍ ജോലിക്കാരിയുടെ കത്ത്. സമൂഹമാധ്യമങ്ങളില്‍ കത്തിന്റെ ചിത്രം വൈറലാകുന്നു.
എന്നാല്‍ ആ കത്തിനും ഒപ്പമുണ്ടായിരുന്ന 1000 ഡോളറിനും വളരെ വലിയ ചലനമാണ് ഉണ്ടാക്കാന്‍ കഴിഞ്ഞത്. ആ റസ്റ്ററന്റിന്റെ ഉടമയുടെ പേഴ്‌സ് അടുത്തിടെ മോഷ്ടിക്കപ്പെട്ടിരുന്നു. അതിന്റെ മനോവിഷമത്തിലിരിക്കവേ ആണ് ഈ കത്തും കാശും കിട്ടിയത്. ഇത്തരം മോശം അനുഭവങ്ങള്‍ക്കിടയിലും നന്മയുടെ അനുഭവങ്ങള്‍ക്ക് യോഗ്യരാണ് നാമെന്ന വിശ്വാസം തനിക്കും തന്റെ കുടുംബത്തിനും നല്‍കുവാന്‍ ആ കത്ത് ഇടയാക്കി എന്നാണ് റസ്റ്ററന്റ് ഉടമ പറഞ്ഞത്.
https://www.facebook.com/Malayalivartha