മലമ്പുഴ ഡാം തുറന്നു: ഒഴുകിയിറങ്ങിയത് നാല് പാലരുവികള്‍...
പാലക്കാട് മലമ്പുഴ അണക്കെട്ടിന്റെ നാലു ഷട്ടറുകള്‍ തുറന്നു. ജലനിരപ്പുയര്‍ന്നതിനാല്‍ ഷട്ടറുകള്‍ മൂന്നു സെന്റീമീറ്റര്‍ വീതമാണ് തുറന്നത്. ഡാമിന്റെ പരമാവധി സംഭരണശേഷി 115.6 മീറ്റര്‍ വെളളമാണ്.
കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ആദ്യമായിട്ടാണ് അണക്കെട്ടിലെ വെളളം ഒഴുക്കിവിടുന്നത്. ജില്ലയിലെ മംഗലം, പോത്തുണ്ടി അണക്കെട്ടുകളിലെ വെളളം തുറന്നുവിട്ടിരുന്നു.
മലമ്പുഴയില്‍ ഒരു അണക്കെട്ട് നിര്‍മ്മിക്കാം എന്ന ആശയം 1914-ല്‍ മദ്രാസ് സര്‍ക്കാര്‍ ആണ് കൊണ്ടുവന്നത്. അന്ന് പാലക്കാട് മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു. 1949 മാര്‍ച്ചില്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന കെ. ഭക്തവത്സലം അണക്കെട്ടിന് തറക്കല്ലിട്ടു.
റെക്കോഡ് സമയത്തില്‍ പണി പൂര്‍ത്തിയാക്കിയ ഈ അണക്കെട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കാമരാജ് 1955 ഒക്ടോബര്‍ 9-ന് ഉദ്ഘാടനം ചെയ്തു.
അണക്കെട്ടിന്റെ നിര്‍മ്മാണത്തിനു മുന്‍പ് പുന്‍പ്പാറ, ചോവങ്കാട്, ഇടുപ്പാടി, വടക്കമ്പാടം, താഞ്ഞികപള്ളം, കാരക്കാട്, തൂപള്ളം, വാരാനി, അക്കരക്കാട്, കടക്കാംകുന്നം, ആനകുഴിക്കാട്, തമ്പുരാട്ടിപോട്ട, ആനമുക്കര, പാണ്ടിപോട്ട, തെക്കുമ്പാടം, കൊശവന്‍ ഇടുക്ക് എന്നിങ്ങനെ ഉള്ള സ്ഥലങ്ങളായിരുന്നു ഇവിടെ. അണക്കെട്ട് നിര്‍മ്മാണത്തിനു ശേഷം ഈ സ്ഥലങ്ങളെല്ലാം തന്നെ മലമ്പുഴ എന്ന് അറിയപ്പെട്ടു.
ജലസേചനം, കുടിവെള്ളം, വ്യവസായം, വൈദ്യുതി ഉത്പാദനം, മത്സ്യം വളര്‍ത്തല്‍, ജല ഗതാഗതം എന്നിങ്ങനെ ഒരു വിവിധോദ്ദേശ പദ്ധതിയായിരുന്നു ഈ അണക്കെട്ട് വിഭാവനം ചെയ്തത്.
https://www.facebook.com/Malayalivartha