എന്റെ മകളാണ് അത്, ആ അച്ഛന്‍ പറയുന്നു, അത് ഏത് മകളെ കുറിച്ചാണെന്നോ?
ഫെയ്‌സ്ബുക്കില്‍ ഒട്ടേറെ പെണ്‍കുട്ടികളുടെ ഡിപിയായി മാറിയ ഒരു സുന്ദരി വാവയുടെ മുഖം ഉണ്ട്. വാട്സ്ആപ്പ് അമ്മാവന്‍മാര്‍ ഗുഡ്‌മോര്‍ണിങ് മെസേജിനൊപ്പം ചേര്‍ത്ത് വയ്ക്കാന്‍ ഇഷ്ടപ്പെട്ട മുഖം.
വിശേഷണങ്ങളൊരുപാടാണ് ഈ ചിത്രത്തിന്. ആരാണ് ഈ കുട്ടി? ഈ ചിത്രം വ്യാജമാണോ? ഒടുവില്‍ സോഷ്യല്‍ ലോകം തന്നെ അതിന്റെ ഉത്തരം കണ്ടെത്തി. ഈ കുഞ്ഞ് മിടുക്കി ആരാണെന്ന്.
കുസൃതിച്ചിരിയോടെ നാവ് പുറത്തേക്കിട്ട്, വാലിട്ടെഴുതി വലിയ കണ്ണുകളും ആരെയും ആകര്‍ഷിക്കുന്ന നോട്ടവുമായി ആ കുഞ്ഞ് മുഖം. ചില ബസുകളിലും, ഓട്ടോകളിലും വരെ ഈ പെണ്‍കുട്ടിയുടെ ചിത്രം ഇടം പിടിച്ചു.
രൂപേഷ് അഞ്ചുമന എന്ന വ്യക്തിയുടെ മകളാണ് ഈ കുട്ടി. ബെംഗലൂരുവിലെ നാഷണല്‍ ഏയറോസ്പേസ് ലാബില്‍ ജീവനക്കാരനാണ് ഇദ്ദേഹം.
'ഞാനെടുത്ത ഫോട്ടോകള്‍' എന്ന ഗ്രൂപ്പില്‍ ഒരു പോസ്റ്റ് അപ്ലോഡ് ആയതോടെയാണ് ഈ ഫോട്ടോയുടെ രഹസ്യം ലോകം അറിഞ്ഞത്.
ഈ ഗ്രൂപ്പില്‍, ഞാനെടുത്ത മകളുടെ ഫോട്ടോ എന്ന പേരില്‍ രൂപേഷ് ഈ ചിത്രവും പോസ്റ്റ് ചെയ്തു. പിന്നീട് ചിത്രം വൈറലായി.
ഒടുവില്‍ കുട്ടിയുടെ ഇപ്പോഴത്തെ ഫോട്ടോയും പോസ്റ്റ് ചെയ്താണ് രൂപേഷ് അത് തന്റെ മകളാണെന്ന് സോഷ്യല്‍ ലോകത്ത് തെളിയിച്ചത്.
https://www.facebook.com/Malayalivartha