ബൗളര്‍ ഈ ബോള്‍ എറിഞ്ഞു കഴിഞ്ഞ് അംപയര്‍ നോബോള്‍ വിളിച്ചു, പക്ഷേ ബോള്‍ എവിടെ?
ഏകദിനത്തിലും ട്വന്റിട്വന്റിയിലും ഒരു ബൗളറും നോബോള്‍ എറിയാന്‍ താല്‍പര്യമുള്ളവരല്ല. നോബോളിന് ഒരു റണ്‍ അധികം പോകും എന്നതിനപ്പുറം ബാറ്റ്‌സ്മാന് ഫ്രീ ഹിറ്റ് ആനുകൂല്യം ലഭിക്കും എന്നതാണ് നോബോളിനെ ബൗളേഴ്‌സ് വെറുക്കാനുള്ള കാരണം.
ഇതിനിടയിലാണ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ വിചിത്ര നോബോളുമായി കരീബിയന്‍ താരമെത്തിയത്. വെസ്റ്റ് ഇന്‍ഡീസ് ഫാസ്റ്റ് ബൗളര്‍ ഷെല്‍ഡന്‍ കോട്രെലിന്റെ ഡെലിവറിയിലാണ് അസാധാരണ നോബോള്‍ പിറന്നത്.
ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിലാണ് സംഭവം നടക്കുന്നത്. ഷെല്‍ഡന്‍ എറിഞ്ഞ പന്ത് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പര്‍ക്കും തൊടാനായില്ല. പന്ത് നേരെ പോയത് സെക്കന്‍ഡ് സ്ലിപ്പിലേക്ക്!!!
അമ്പയര്‍ ഉടനെ തന്നെ നോബോള്‍ വിളിച്ചെങ്കിലും ആ പന്ത് എങ്ങനെ സെക്കന്‍ഡ് സ്ലിപ്പിലേക്കെത്തിയെന്ന് ആലോചിക്കുമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ ചിരിക്കാന്‍ തുടങ്ങും. മോശം ഡെലിവറിയെ തുടര്‍ന്ന് കോട്രെല്‍ പിന്നീട് ക്ഷമ ചോദിക്കുകയും ചെയ്തു. മത്സരത്തില്‍ 18 റണ്‍സിനായിരുന്നു ബംഗ്ലാദേശിന്റെ വിജയം.
https://www.facebook.com/Malayalivartha