കൊച്ചുമോന്റെ 'മാസ്സ്' വല്യുമ്മ!
താമരശ്ശേരി കാന്തപുരം കൊല്ലോന്നുമ്മല്‍ ആയിഷുമ്മയുടെ ചിത്രത്തിന് ആരാധകര്‍ ഏറെയാണ്. എന്നാല്‍ അക്കാര്യമൊന്നും ഉമ്മയ്ക്കറിയില്ല.
പ്രൊഫഷല്‍ ഫോട്ടോഗ്രാഫറായ റിയാസാണ് ആയിഷുമ്മയുടെ ചിത്രങ്ങള്‍ എടുത്ത് അപ്ലോഡ് ചെയ്യുന്നത്.
ആയിഷുമ്മയുടെ ആറ് മക്കളില്‍ ഇളയ മകളുടെ മകനാണ് റിയാസ്.
റിയാസിന്റെ ക്യാമറയ്ക്ക് മുന്നില്‍ അയിഷുമ്മ തൊണ്ണൂറിലും ചെറുപ്പമാകും.
'ഫോട്ടോ പിടിക്കാന്‍ നില്ക്കുന്നു' അത്രമാത്രമേ ഉമ്മയ്ക്കറിയൂ. ഫോട്ടോ എടുക്കാന്‍ വല്ല്യുമ്മക്ക് വളരെ ഇഷ്ടമാണ്, ഫോട്ടോ എടുത്താല്‍ നിനക്ക് എപ്പോഴും കാണാമല്ലോ എന്ന് പറയും.
പറഞ്ഞാല്‍ ഏതു രീതിയിലും നിന്നു തരും റിയാസ് പറയുന്നു.
ആയിഷുമ്മയുടെ ഭര്‍ത്താവ് മൊയ്തീന് കോയ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. ആറ് മക്കളാണ് ആയിഷുമ്മയ്ക്ക്. 40 പേരമക്കളടങ്ങുന്ന വലിയ കുടുംബമാണ് ആയിഷുമ്മയുടേത്.
https://www.facebook.com/Malayalivartha