വലിയ വില കൊടുക്കേണ്ടി വരുന്ന അഞ്ച് ഭക്ഷണങ്ങള്‍
ഏറ്റവും വിലകൂടിയ രുചിച്ചേരുവ കുങ്കുമപ്പൂവാണ് എന്നു നമ്മള്‍ വിചാരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.
എന്നാല്‍ ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ഹൈവേ ആയ ഇന്റര്‍നെറ്റിന്റെ വലിയ ലോകത്തേക്കുള്ള ജാലകം തുറന്നു കിട്ടിയപ്പോള്‍ അതിലും എത്രയോ വിലയുള്ള വിഭവങ്ങളുണ്ടെന്ന് നമ്മള്‍ തിരിച്ചറിഞ്ഞു.
ഇതാ ചില വില കൂടിയ ഭക്ഷണവിശേഷങ്ങള്‍
ജപ്പാനില്‍ ഉള്ള മാറ്റ്‌സുറ്റാക്കേ മഷ്‌റൂമിനെ കൂണുകളുടെ ലോകത്തെ വിലയേറിയ താരമെന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം.
ഒരു കിലോയ്ക്ക് ഏകദേശം 600 ഡോളറാണ് (41,000 ഇന്ത്യന്‍ രൂപ) വില. ഇവ കൃഷി ചെയ്‌തെടുക്കാന്‍ എളുപ്പമല്ല.
വളരാന്‍ പ്രത്യേക ചുറ്റുപാടുകള്‍ വേണമെന്നതും പ്രാണികളുടെ ശല്യവും ഒക്കെ ഇവയുടെ വളര്‍ച്ചക്ക് ഭീഷണികളാണ്.
കോപി ലുവാക് കോഫിക്ക് ഒരു കിലോയ്ക്ക് ഏകദേശം 250-1200( 17,000 - 82,000 ഇന്ത്യന്‍ രൂപ) ഡോളര്‍ വരെ വില വരും. ഇന്തോനീഷ്യ, ഫിലിപ്പൈന്‍സ്, സൗത്ത് ഇന്ത്യ എന്നിവിടങ്ങളിലാണ് ഇതിന്റെ ഉല്‍പാദനം നടക്കുന്നത്. ഏഷ്യന്‍ പാം സിവെറ്റ് (വെരുക്, മരപ്പട്ടി) എന്ന ജീവിയുടെ വിസര്‍ജ്ജ്യത്തില്‍ ദഹിക്കാതെ കിടക്കുന്ന കാപ്പിക്കുരു പ്രോസസ്സ് ചെയ്തത് ഉപയോഗിച്ചാണ് ഈ കാപ്പി ഉണ്ടാക്കുന്നത്. ഇത് കഴിക്കുന്ന കാപ്പിക്കുരുവിന് അതിന്റെ കുടലില്‍ വച്ച് ഫെര്‍മന്റേഷന്‍ സംഭവിക്കുന്നതിനാലാണ് ആ കാപ്പിക്കുരുക്കള്‍ക്ക് പ്രത്യേക സ്വാദ് ലഭിക്കുന്നത്.
കുത്തനെയുള്ള പാറകളില്‍ കൂടു കൂട്ടുന്ന സ്വാളോ പക്ഷിയുടെ കൂടു കൊണ്ടുണ്ടാക്കുന്ന ചൈനീസ് സൂപ്പാണ് മറ്റൊരു വിഭവം. ഉമിനീരു കൊണ്ടു മാത്രമാണ് ഇവ കൂടുണ്ടാക്കുക. കൂട് കൈക്കലാക്കുന്നതിലെ പ്രയാസമാണ് ഈ വിഭവത്തെ ഇത്രയേറെ വിലയേറിയതാക്കുന്നത്. കിലോയ്ക്ക് ഏകദേശം 3000 ഡോളര്‍ (20,000 ഇന്ത്യന്‍ രൂപ) വരും.
ഒരു തരം ഫംഗസാണ് വൈറ്റ് ട്രഫിള്‍സ്. മണ്ണിനടിയില്‍ വളരുന്ന ഇവയെ കണ്ടുപ!ിടിക്കാന്‍ പ്രത്യേക പരിശീലനം നേടിയ നായകളുടെ സഹായം ആവശ്യമാണ്. ഫ്രാന്‍സില്‍ കാണപ്പെടുന്ന തീക്ഷ്ണ ഗന്ധമുള്ള ഈ ഫംഗസുകള്‍ക്ക് കിലോയ്ക്ക് 2100 ഡോളര്‍ (15,000 ഇന്ത്യന്‍ രൂപ) വില വരും .
ജപ്പാനില്‍ ബിയറും പ്രത്യേക മസാജും നല്‍കി ക്ലാസ്സിക്കല്‍ മ്യൂസിക് കേള്‍പ്പിച്ചു വളര്‍ത്തിയെടുക്കുന്ന വാഗ്യുബുള്‍ കാഫ്‌സ് എന്ന മാടുകളുടെ ഇറച്ചി കൊണ്ടുള്ള വാഗ്യു സ്റ്റീ്ക്‌സ് ആണ് മറ്റൊരു വിഭവം.
വെണ്ണ പോലെ മൃദുവായ ഇറച്ചിയും കൊതിപ്പിക്കുന്ന മണവുമാണ് ഇതിന്റെ പ്രത്യേകത. കിലോയ്ക്ക് 450 ഡോളര്‍ (30,000 ഇന്ത്യന്‍ രൂപ) വില വരും.
https://www.facebook.com/Malayalivartha