വരനാണ് ഞാന്‍, എന്റെ പാസ്പോര്‍ട്ട് കളഞ്ഞു പോയി...വിവാഹത്തിന് സമയത്ത് എത്തിക്കാന്‍ സഹായം ചോദിച്ച ആളോടുള്ള കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മറുപടി വൈറല്‍
കേന്ദ്രമന്ത്രി സുഷമാ സ്വരാജ് ജനപ്രീതി നേടിയത് അതിവേഗത്തില്‍ പരാതികള്‍ക്കും പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ട് ആളുകളുടെ വിമര്‍ശനങ്ങള്‍ക്കും, സംശയങ്ങള്‍ക്കും ട്വിറ്ററിലൂടെ മറുപടി നല്‍കിയാണ്.
മന്ത്രിയുടെ പുതിയ ട്വീറ്റാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. പാസ്പോര്‍ട്ട് നഷ്ടപ്പെട്ട യുവാവിന് വിദേശകാര്യമന്ത്രി നല്കിയ മറുപടി ട്വിറ്ററില്‍ ഹിറ്റായിരിക്കുകയാണ്.
കല്യാണത്തിന് തൊട്ട് മുമ്പ് പാസ്പോര്‍ട്ട് നഷ്ടപ്പെട്ട അമേരിക്കന്‍ സ്വദേശി രവി തേജ, സുഷമയ്ക്കായി അയച്ച ട്വീറ്റിനുള്ള മറുപടിയാണ് വൈറലായത്. 'എന്റെ പാസ്പോര്‍ട്ട് അമേരിക്കയില്‍ വച്ച് നഷ്ടപ്പെട്ടു. ആഗസ്റ്റ് 15-ന് എന്റെ വിവാഹമാണ്. എന്റെ തത്കാല്‍ അപേക്ഷ പെട്ടെന്ന് പരിഗണിച്ച് എന്നെ സമയത്ത് വിവാഹത്തിനെത്താന്‍ സഹായിക്കണം. നിങ്ങളാണെന്റെ ഏക പ്രതീക്ഷ'. ഇതാണ് അമേരിക്കന്‍ സ്വദേശിയായ ദേവതാ രവി തേജ എന്നയാള്‍ ജൂലൈ 30-ന് അയച്ച ട്വിറ്റര്‍ സന്ദേശം.
ചെറിയൊരു നര്‍മ്മത്തില്‍ കലര്‍ത്തിയായിരുന്നു സുഷമയുടെ മറുപടി. 'നിങ്ങളുടെ പാസ്പോര്‍ട്ട് കളഞ്ഞുപോയ സമയം ഒട്ടും ശരിയായില്ല. എന്തായാലും വിവാഹത്തിന് സമയത്തെത്തിക്കാന്‍ സഹായിക്കാം'. സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. ഈ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായത്. തുടര്‍ന്ന് എംബസിയില്‍ പ്രസ്തുത വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയോട് മാനുഷിക പരിഗണന നല്‍കണമെന്ന് അവര്‍ ആവശ്യപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha