ദൈവത്തിന്റെ ഭീമന്‍ കൈകള്‍ താങ്ങിനിര്‍ത്തിയിരിക്കുന്ന ഗോള്‍ഡന്‍ ബ്രിഡ്ജ്!
വിയറ്റ്‌നാമിലെ ഗോള്‍ഡന്‍ ബ്രിഡ്ജ് ഇപ്പോള്‍ ലോകപ്രശസ്തമാണ്; നിര്‍മാണരീതികൊണ്ടും ഭംഗികൊണ്ടും.
പ്രകൃതിഭംഗി നിറഞ്ഞുനില്‍ക്കുന്ന മലയിലാണ് ഈ പാലം നിര്‍മിച്ചിരിക്കുന്നത്.
വിയറ്റ്‌നാമിലെ ബാ നാ ഹില്‍സിന്റെ മുകളിലാണ് പാലം. 1919-ല്‍ ഫ്രഞ്ചുകാര്‍ ഇവിടെ കോളനികള്‍ ആരംഭിച്ചിരുന്നു.
മലമേലെയുള്ള റിസോര്‍ട്ടാണ് ബാ നാ ഹില്‍സ് എന്നു പറയാം.
സമുദ്രനിരപ്പില്‍ നിന്ന് 1,400 മീറ്റര്‍ ഉയരത്തില്‍ നിലകൊള്ളുന്ന ഗോള്‍ഡന്‍ ബ്രിഡ്ജ് പ്രകൃതിയുടെ മാസ്മരിക സൗന്ദര്യത്തിലേക്കാണ് വിനോദസഞ്ചാരികളെ എത്തിക്കുന്നത്.
കഴിഞ്ഞ മാസം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത പാലം കാണാന്‍ ദിവസേന ആയിരക്കണക്കിന് സഞ്ചാരികള്‍ എത്തുന്നുണ്ട്.
രണ്ടു ഭീമന്‍ കൈകള്‍ താങ്ങിനിര്‍ത്തിയിരിക്കുന്ന രൂപത്തിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. പാലത്തിനരികില്‍ നട്ടുവളര്‍ത്തിയിരിക്കുന്ന ക്രിസാന്തിമം ചെടികള്‍ ബ്രിഡ്ജിന്റെ ഭംഗി വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.
വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ വിയറ്റ്‌നാമീസ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച 200 കോടി ഡോളര്‍ പദ്ധതിയുടെ ഭാഗമായാണ് പാലത്തിന്റെ നിര്‍മാണം.
https://www.facebook.com/Malayalivartha