ഹൈപ്പര്‍ ലൂപ് വേഗപ്പോരാട്ടത്തില്‍ വിജയം ആവര്‍ത്തിച്ച് വാര്‍ ടീം
വാര്‍ ടീമിന് ട്യൂബിനുള്ളിലെ വേഗപോരാട്ടത്തില്‍ വീണ്ടും ജയം. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് കമ്പനി നടത്തിയ മൂന്നാമത് ഹൈപ്പര്‍ ലൂപ് പോഡുകളുടെ ഓട്ടമത്സരത്തിലാണ് മ്യൂണിക്കിലെ സാങ്കേതിക സര്‍വകലാശാലാ വിദ്യാര്‍ഥികളുടെ ടീമായ വാര്‍ ( ഡബ്ലു എ ആര്‍ ആര്‍) വിജയിച്ചത്.
2016-17 വര്‍ഷങ്ങളില്‍ നടന്ന മത്സരങ്ങളിലും വാര്‍ ടീമിനുതന്നെയായിരുന്നു വിജയം. എന്നാല്‍, ഇക്കുറി തലേവര്‍ഷത്തേക്കാള്‍ 50 ശതമാനം അധികവേഗത്തില്‍ പാഞ്ഞാണ് വാര്‍ടീമിന്റെ പോഡ് വിജയം നേടിയത്; ഒരു മണിക്കൂറില്‍ താണ്ടിയത് 290 മൈല്‍ ദൂരം.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 40 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ട്യൂബ് പോലുള്ള വായു രഹിത കവചത്തിനുള്ളില്‍ തയാറാക്കിയിട്ടുള്ള പാതയിലൂടെ പ്രത്യേക വാഹനങ്ങള്‍ ഓടിക്കുന്ന വിദ്യയാണ് ഹൈപ്പര്‍ ലൂപ്. അതിവേഗത്തില്‍ വാഹനമോടിക്കാമെന്നതാണ് ഹൈപ്പര്‍ ലൂപ്പിന്റെ സവിശേഷത.
ഹൈപ്പര്‍ലൂപ്പിലൂടെ ഓടിക്കുന്ന വാഹനങ്ങളെ പോഡുകളെന്നാണ് വിളിക്കുന്നത്. കലിഫോര്‍ണിയയിലുള്ള സ്‌പേസ് എക്‌സ് ആസ്ഥാനത്തായിരുന്നു മത്സരം. ഹൈപ്പര്‍ ലൂപ് വിദ്യക്കു കൂടുതല്‍ പ്രചാരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌പേസ് എക്‌സ് വര്‍ഷത്തിലൊരിക്കല്‍ ഹൈപ്പര്‍ലൂപ് പോഡുകളുടെ ഓട്ട മത്സരം നടത്തുന്നത്.
https://www.facebook.com/Malayalivartha