ബീയര്‍ഡേ-യില്‍ പോളണ്ടിലെ മദ്യക്കമ്പനിയുടെ സമ്മാനം; മോഡലുകളുടെ അടിവസ്ത്രങ്ങളില്‍ നിന്നും ഉല്‍പ്പാദിപ്പിച്ച ബീയര്‍...!!
ആഗസ്റ്റിലെ ആദ്യ വെള്ളിയാഴ്ചയുടെ പ്രത്യേകത എന്താണെന്ന് അറിയാമോ? അന്താരാഷ്ട്ര 'ബീയര്‍ഡേ' ആണ് അന്ന്. ആഗോളമായി ബീയര്‍ ഭ്രാന്തന്മാര്‍ക്ക് ഒത്തുകൂടാനും ആഘോഷിക്കാനും അവസരം നല്‍കുന്ന ദിനമാണ് അന്താരാഷ്ട്ര 'ബീയര്‍ഡേ'. രാത്രിമുഴുവനും ബീയര്‍ കുടിയന്മാര്‍ക്ക് കുടിച്ചുകൂത്താടാനും അര്‍മ്മാദിക്കാനും ഉള്ള ദിവസമായിട്ടാണ് ഇതിനെ മാറ്റി വെച്ചിരിക്കുന്നത്. ഇത്തവണ ആഗസ്റ്റ് 3-നായിരുന്നു അന്താരാഷ്ട്ര 'ബീയര്‍ഡേ'.
ബീയര്‍ വിലയില്‍ കിഴിവും മറ്റും നല്‍കി ബാറുകളും പബ്ബുകളും ബ്രൂവറികളും ബീയര്‍ കുടിക്ക് പ്രോത്സാഹനം നല്‍കി വരവേല്‍ക്കുന്ന ദിവസത്തില്‍, പക്ഷേ ഞെട്ടിച്ചത് പോളണ്ടിലെ ഒരു ബീയര്‍ നിര്‍മ്മാണ കമ്പനിയാണ്. അതിസുന്ദരികളായ മോഡലുകളുടെ അടിവസ്ത്രത്തില്‍ നിന്നുള്ള ലാക്ടിക് ആസിഡ് ഉപയോഗിച്ചുള്ള ബീയറാണ് അവര്‍ വിപണിയില്‍ എത്തിച്ച പുതിയ ഉല്‍പ്പന്നം. പോളിഷ് നഗരമായ വാര്‍സോവില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി സ്ത്രീകളുടെ അവയവത്തിന് സംസ്‌കൃതത്തില്‍ പറയുന്ന പേര് തന്നെയാണ് ഉല്‍പ്പന്നത്തിന് നല്‍കിയിരിക്കുന്നതും.
വേഴ്ചാ സമയത്തിന് അനുയോജ്യമായ ബീയര്‍ എന്നാണ് കമ്പനിയുടെ വെബ്‌സൈറ്റില്‍ പുതിയ ഉല്‍പ്പന്നത്തെക്കുറിച്ച് നല്‍കിയിരിക്കുന്ന പരസ്യം തന്നെ. സൗന്ദര്യം, കാമാതുരത, വികാരം എന്നിവയെല്ലാമോടു കൂടി ഒരു സ്വപ്ന സുന്ദരിയെ സങ്കല്‍പ്പിക്കൂ. എന്നിട്ട് അവളുടെ നിറവും മണവും ശബ്ദവുമെല്ലാം രുചിച്ചറിയാന്‍ ശ്രമിക്കൂ. വികാരതീവ്രതയോടെയുള്ള അവളുടെ സന്ദേശവും സീല്‍ക്കാരവും ഉള്‍പ്പെടെ നിങ്ങള്‍ അവളില്‍ നിന്നും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതെല്ലാം ഒരു ബോട്ടില്‍ ബീയറിലുണ്ടെന്നാണ് കമ്പനി വെബ്‌സൈറ്റില്‍ പറഞ്ഞിരിക്കുന്നത്.
ചെക്ക് മോഡലുകളായ പൗളീനയുടെയും മോണിക്കയുടെയും അടിവസ്ത്രങ്ങളില്‍ നിന്നും കമ്പനിയുടെ ഗൈനക്കോളജിസ്റ്റുകള്‍ ലാക്റ്റിക് ആസിഡ് ബാക്ടീരിയകളെ വേര്‍തിരിച്ചെന്ന് വെബ്‌സൈറ്റില്‍ കമ്പനി സ്ഥാപകന്‍ വോജ്‌ടെക് മാന്‍ പറയുന്നു. പൗളീനയുടെ ചേരുവകള്‍' എന്ന സ്റ്റിക്കര്‍ പതിച്ച ഒരു തവിട്ടുനിറത്തിലുള്ള ബോട്ടിലിന്റെ ചിത്രത്തോട് കൂടി ബീയറിന്റെ പ്രമോഷന്‍ വീഡിയോയും വെബ്‌സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്. 'ബീയര്‍ കുടിക്കുമ്പോഴത്തെ ഏറ്റവും മികച്ച സെക്‌സ് പൊസിഷന്‍' എന്ന ക്യാപ്ഷനോട് കൂടി രേഖാ ചിത്രവും ഉണ്ട്.
''മോഡലുകളുടെ രഹസ്യാവയവങ്ങളാണ് ബീയറിന്റെ രഹസ്യം. മൈക്രോ ബയോളജിയുടെ ഉന്നത സാങ്കേതികത ഉപയോഗിച്ച് ലാക്റ്റിക് ആസിഡ് ബാക്ടീരിയയെ വേര്‍തിരിച്ച് പഠിച്ചാണ് എല്ലാം ചെയ്തത്.'' വോജ്‌ടെക്ക് മാന്‍ പറയുന്നു.
സ്ത്രീകളുടെ വശീകരണം, സൗകുമാര്യം, രമണീയത, നൈസര്‍ഗ്ഗീകത തുടങ്ങിയ സവിശേഷതകള്‍ക്ക് കാരണമായ ലാക്‌റ്റോ ബാസിലസ് ബാക്ടീരിയകളെ ബീയറിലേക്കും മറ്റുല്‍പ്പന്നങ്ങളിലേക്കും സന്നിവേശിപ്പിച്ച് അവരെ നൃത്തം ചെയ്യുന്ന ദേവതകളാക്കി മാറ്റിയിരിക്കുകയാണ്. ബാര്‍ലി മാള്‍ട്ട്, ഹോപ്പ്, ഓക് ചിപ്‌സ് എന്നിവയാണ് മദ്യത്തില്‍ അടങ്ങിയിരിക്കുന്ന മറ്റ് വസ്തുക്കള്‍. മനുഷ്യസഹജമായ രണ്ടു ലഹരികളായ ലൈംഗികതയെയും മദ്യത്തെയും ആരാധിക്കുന്ന കമ്പനിയുടെ പേരു പോലും അല്‍പ്പം കടന്നകയ്യാണ് 'ദി ഓര്‍ഡര്‍ ഓഫ് യോനി ബിയര്‍ കമ്പനി'.
https://www.facebook.com/Malayalivartha