അമ്മ ജാസ്മിന്റെ ഡയറിയില്‍ ഇങ്ങനെ എഴുതി; കുഞ്ഞുറോസിന്റെ ആദ്യത്തെ പല്ല് പറിച്ചു, ജനിച്ച് 12 ദിവസം കഴിഞ്ഞപ്പോള്‍!
സെവന്‍ ട്രീസ് ദന്താശുപത്രിലെത്തുന്ന രോഗികള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കുക എന്നത് അവിടത്തെ ഡോക്ടര്‍മാര്‍ എന്നും ചെയ്യുന്ന കാര്യമാണ്. എങ്കിലും ആ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞ ദിവസം വളരെ പ്രത്യേകത നിറഞ്ഞതായിരുന്നു. കാരണം ഇന്നലെ അവിടെ പല്ലുപറിപ്പിക്കാനെത്തിയത് വെറും 12 ദിവസം മാത്രം പ്രായമുള്ള ഒരു പെണ്‍കുഞ്ഞായിരുന്നു.
ആശുപത്രിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ രോഗിയായിരുന്നു ഇസ്ല റോസ്. ജനിച്ചപ്പോള്‍ത്തന്നെ അവളുടെ വായില്‍ ഒരു കുഞ്ഞു പല്ലുണ്ടായിരുന്നു. ഇത് മോണയില്‍ ഉറച്ചിട്ടില്ലാത്തതിനാല്‍ അത് പറിച്ചുകളയാനാണ് റോസിന്റെ അമ്മ ജാസ്മിന്‍ അവളേയും കൂട്ടി ദന്താശുപത്രിയിലെത്തിയത്. ഒരു ചെറിയ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞു റോസിന്റെ വായിലെ കുഞ്ഞിപ്പല്ല് നീക്കം ചെയ്തത്.
പ്രായം തീരെക്കുറവായതിനാല്‍ കുഞ്ഞിന് ശസ്ത്രക്രിയയ്ക്ക് മുമ്പ് അനസ്‌തേഷ്യ നല്‍കാന്‍ കഴിയില്ലായിരുന്നു. അതുകൊണ്ട് മോണ മരവിപ്പിക്കാനുള്ള മരുന്ന് പുറമെ പുരട്ടിയിട്ടാണ് ശസ്ത്രക്രിയ നടത്തിയത്. വായിലെ പല്ല് നീക്കംചെയ്യാന്‍ റോസിന്റെ ഭാഗത്തുനിന്ന് എല്ലാ സഹകരണങ്ങളും ലഭിച്ചെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
അപൂര്‍വ്വമായി മാത്രമാണ് കുഞ്ഞുങ്ങളില്‍ ജന്മനാ പല്ലുകള്‍ കാണപ്പെടുന്നത്. മോണ ഉറയ്ക്കാത്തതിനാല്‍ ഈ പല്ല് ഇളകി കുഞ്ഞുങ്ങളുടെ ശ്വാസകോശത്തില്‍ കടക്കാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനാണ് ഇവ പറിച്ചു കളയുന്നത്.
https://www.facebook.com/Malayalivartha