എലിസബത്ത് രാജ്ഞിയുടെ റോള്‍സ് റോയ്സ് ഉള്‍പ്പെടെ രാജകുടുംബത്തിന്റെ കാറുകള്‍ ലേലത്തിന്
എലിസബത്ത് രാജ്ഞി ഉപയോഗിച്ചിരുന്ന റോള്‍സ് റോയ്സ് അടക്കം ബ്രിട്ടീഷ് രാജകുടുംബത്തിന്റെ എട്ട് വിലകൂടിയ കാറുകള്‍ ലേലത്തിനെത്തുന്നു. അടുത്ത മാസം ബോണ്‍ഹാംസ് കമ്പനിയാണ് ലേലം നടത്തുന്നത്. എല്ലാറ്റിനുംകൂടി 64 ലക്ഷം ഡോളര്‍ വില പ്രതീക്ഷിക്കുന്നു.
റോള്‍സ് റോയ്സിന്റെ 1953 മോഡല്‍ ഫാന്റം നാല് ആണ് ഇതില്‍ ഏറ്റവും വലിയ താരം. രാജ്ഞിയുടെ ഔദ്യോഗിക വാഹനമായിരുന്നു ഇത്. നാല്പതു വര്‍ഷമായി രാജകുടുംബം സൂക്ഷിക്കുന്ന ഇതിനു മാത്രം 26 ലക്ഷം ഡോളര്‍ വില കിട്ടുമെന്നാണു കരുതുന്നത്.
ആകെ 18 ഫാന്റം നാല് മോഡല്‍ കാറുകളേ നിര്‍മിക്കപ്പെട്ടിട്ടുള്ളൂ. രാജ്യത്തലവന്മാര്‍ക്കും മറ്റ് ഉന്നതാധികാരികള്ക്കുംവേണ്ടി പ്രത്യേകം തയാറാക്കപ്പെട്ട ഈ കാറുകള്‍ ഓരോന്നും വ്യത്യസ്തമാണ്.
1960 മോഡല്‍ ഫാന്റം ഫൈവ് റോള്‍സ് റോയ്സ്, 1964 മോഡല്‍ ഫെറാരി 250 ജിടി ലസോ, ബുഗാട്ടി ടൈപ്പ് 30 കാറുകളും ലേലത്തിന് വയ്ക്കുന്നവയില്‍ ഉള്‍പ്പെടുന്നു.
https://www.facebook.com/Malayalivartha