പ്രകൃതി സ്‌നേഹികള്‍ക്കായി പേപ്പര്‍ പേനകള്‍
നമ്മള്‍ ഉപയോഗിക്കുന്ന ചെറിയ പ്ലാസ്റ്റിക് വസ്തുക്കള്‍ പോലും പ്രകൃതിക്ക് വരുത്തിവയ്ക്കുന്ന ഉപദ്രവം ചെറുതല്ല.
ഉത്തര്‍പ്രദേശിലുള്ള ഒരു സന്യാസ ആശ്രമത്തിന്റെ നേതൃത്വത്തില്‍ പേപ്പര്‍ കൊണ്ടുള്ള പേനകള്‍ ഉണ്ടാക്കുന്നത് ഈ തിരിച്ചറിവില്‍ നിന്നാണ്.
ദിവസവും ആയിരക്കണക്കിന് പ്ലാസ്റ്റിക് പേനകളാണ് ഉപയോഗശൂന്യമായി പ്രകൃതിയിലേക്ക് വലിച്ചെറിയപ്പെടുന്നത്.
ഇത് കാലാകാലങ്ങളോളം നശിക്കാതെ മണ്ണില്‍ കിടക്കും. എന്നാല്‍ ഈ ആശ്രമത്തില്‍ ഉത്പാദിപ്പിക്കുന്ന പേപ്പര്‍ പേനകള്‍ തികച്ചും പ്രകൃതി സൗഹൃദ തരത്തിലുള്ളതാണ്.
ഒരിക്കല്‍ ഉപയോഗിച്ച പേപ്പറുകള്‍ റീസൈക്കിള്‍ ചെയ്താണ് പേന നിര്‍മാണത്തിന് ഉപയോഗിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളില്‍ നിന്നുള്ള സത്രീകളാണ് ഈ ആശ്രമത്തിലെത്തി പേനകള്‍ നിര്‍മിക്കുന്നത്.
ഇത് സാധാരണക്കാരായ ഇവര്‍ക്ക് ഒരു ഉപജീവന മാര്‍ഗം കൂടിയാണ്.
https://www.facebook.com/Malayalivartha