വിമാനത്തിന്റെ എഞ്ചിനുള്ള ഒരു മോട്ടോര്‍ സൈക്കിള്‍!
ആരെയും അമ്പരപ്പിക്കുന്ന രൂപത്തിലുള്ള ഇരുചക്ര വാഹനമാണ് ടിഎംസി ഡുമോണ്ട്.
36 ഇഞ്ച് ഹബ്ലെസ് വീലുകളുള്ള ഈ മോട്ടോര്‍ സൈക്കിളിന് വിന്റേജ് 300 എച്ച്പി റോള്‍സ് റോയ്‌സ് വിമാന എന്‍ജിനാണ് കരുത്തേകുന്നത്.
1960-കളിലെ വിമാനത്തില്‍ ഉപയോഗിച്ചിരുന്ന എന്‍ജിനാണിത്.
മുന്‍ ബ്രസീലിയന്‍ ഫോര്‍മുല വണ്‍ ഡ്രൈവറായിരുന്ന ടാര്‍സോ മാര്‍ക്കസാണ് ഈ അത്ഭുത വാഹനത്തിന്റെ നിര്‍മാണത്തിനു പിന്നിലുള്ളത്.
വര്‍ഷങ്ങളുടെ കഠിനശ്രമത്തിന്റെ ഫലമായാണ് ഇത്തരത്തിലൊരു വാഹനം നിര്‍മിക്കാനായതെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha