ഇരട്ടക്കുട്ടികളോടൊപ്പമുള്ള അമ്മയുടെ ഈ ഫോട്ടോ വൈറലായി!
എമിലി ഹോള്സ്റ്റണ് എന്ന 19-കാരിയാണ് അഞ്ചു മാസം മുമ്പ്, പ്രസവ ശേഷമുള്ള തന്റെ വയറും തന്റെ ഇരട്ടകുട്ടികളുമായുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ചത്. പ്രസവ ശേഷം തന്റെ വയറിന് വന്ന മുറിവിലും സ്ട്രെച്ച് മാര്‍ക്കിലും താന്‍ ഒട്ടും നാണിക്കുന്നില്ലെന്ന് കാണിച്ചാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. എന്തായാലും ഇന്‍സ്റ്റഗ്രാമില്‍ ചിത്രം വൈറലായി.
നവംബറിലാണ് എമിലി രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. തന്റെ ചിത്രം പോസ്റ്റ് ചെയ്തതിലൂടെ പ്രസവ ശേഷം ശരീരത്തില്‍ വരുന്ന മാറ്റങ്ങളില്‍ ദുഖിതരാകുന്ന അമ്മമാര്‍ക്ക് പ്രചോദനമാകുമെന്നാണ് താന്‍ കരുതുന്നത് എന്നാണ് എമിലി പറഞ്ഞത്.
ഈ പാടുകള്‍ തന്റെ ശരീരത്തില്‍ നിന്നും ഒരിക്കലും മായില്ലെന്ന് അറിയാമെന്നും എങ്കിലും അതില്‍ തനിക്ക് വിഷമം ഇല്ലെന്നുമാണ് എമിലി പറയുന്നത്.
ഒരു ജന്മകാലം മുഴുവന്‍ കുടുംബവും കുഞ്ഞുങ്ങളുമൊത്ത് അനുഭവിക്കാന്‍ ഇടവരുന്ന സന്തോഷവുമായി താരതമ്യം ചെയ്തു നോക്കുമ്പോള്‍ തന്റെ ശരീരത്തിലെ ആ പാടുകള്‍ തനിക്ക് സങ്കടമേ ഉണ്ടാക്കുന്നില്ലെന്ന് അവള് പറഞ്ഞു.
പ്രസവ ശേഷം നാല് മാസം പിന്നിടുമ്പോള്‍ താന്‍ ഏറെ സന്തോഷവതിയാണെന്നും ചിത്രങ്ങള്‍ അപ് ലോഡ് ചെയ്തു കൊണ്ട് എമിലി പറഞ്ഞു.
നിരവധി പേരാണ് എമിലിക്ക് അഭിനന്ദനമര്‍പ്പിച്ച് രംഗത്തെത്തിയത്. തന്റെ പ്രസവകാലത്തെ കഷ്ടപ്പാടുകളെക്കുറിച്ചും എമിലി വിവരിച്ചു.
https://www.facebook.com/Malayalivartha