കേരളത്തിലെ താന്ത്രിക കുടുംബങ്ങളിലൊന്നായ കുഴിക്കാട്ടില്ലത്തേക്ക് വധുവായെത്തുന്നത് സ്ലൊവാക്യന്‍ യുവതി!
കേരളത്തിലെ താന്ത്രിക കുടുംബങ്ങളിലൊന്നായ തിരുവല്ല തറയില്‍ കുഴിക്കാട്ടില്ലത്തെ അക്കീരമണ്‍ കാളിദാസ ഭട്ടതിരിയുടെ മകന്‍ കാളിദാസന്‍ അഗ്‌നിശര്‍മന് വധുവായെത്തുന്നത് സ്ലൊവാക്യന്‍ യുവതി.
വിവാഹത്തിനു മുന്നോടിയായി ചെങ്ങന്നൂര്‍ ആര്യസമാജത്തില്‍ നടന്ന ചടങ്ങില്‍ വച്ച് സിമോണ ഹിന്ദുമതം സ്വീകരിച്ചു.
വിദേശ യുവതിയായതിനാല്‍ ബ്രാഹ്മണവിധി പ്രകാരമുള്ള വിവാഹത്തിനായി സിമോണ കേരളത്തിലെ ഒരു ഇല്ലത്തെ അംഗമാകേണ്ടതുണ്ട്.
അതിന്റെ ഭാഗമായി ഇന്നലെ തൃശൂര്‍ തെക്കേമഠത്തില്‍ വൈദിക വിധിപ്രകാരമുള്ള ദത്തെടുക്കലും നടന്നു.
കോട്ടയം കുമാരനല്ലൂര്‍ വടക്കുംമ്യാല്‍ ഇല്ലത്ത് വി.എസ്. മണിക്കുട്ടന്‍ നമ്പൂതിരിയും ഭാര്യ എം. ഗംഗയും ചേര്‍ന്നാണ് സിമോണയെ ദത്തെടുത്തത്.
തുടര്‍ന്ന് സിമോണ തുളസി എന്ന പേര് സ്വീകരിച്ചു. 17-ന് തിരുവല്ല കുഴിക്കാട്ട് ഇല്ലത്താണ് വിവാഹം. ഫിലിം സ്റ്റഡീസില്‍ മാസ്റ്റര്‍ ഡിഗ്രിയുള്ള 25-കാരന്‍ കാളിദാസന്‍ അഗ്‌നിശര്‍മന്‍ ഹംഗറിയില്‍വച്ചാണ് 21-കാരി സിമോണയെ പരിചയപ്പെടുന്നത്.
https://www.facebook.com/Malayalivartha