വെള്ളപ്പൊക്കത്തില്‍ നിന്നും റസ്ക്യൂ ടീം രക്ഷിച്ച പശു പ്രസവിച്ചു; കിടാവിന്റെ പേര് 'റസ്ക്യൂ'
വെള്ളപ്പൊക്കത്തിനിടെ ഏലൂരില്‍ നിന്നു റസ്ക്യൂ ടീം രക്ഷിച്ച പശു രണ്ടാം നാള് പ്രസവിച്ചു.
പെരിയാറില്‍നിന്നു വെള്ളം ഇരച്ചെത്തിയപ്പോള്‍ വെള്ളക്കെട്ടിലായ പള്ളിക്കര ഐഷയുടെ പശുക്കളെ രക്ഷപ്പെടുത്തിയത് മനോരമ ഏജന്റ് കെ.കെ. മജീദിന്റെ നേതൃത്വത്തിലുള്ള റസ്ക്യൂ ടീമാണ്.
ഐഷയും കുടുംബവും ബന്ധുവീട്ടിലേക്കു താമസം മാറ്റിയിരുന്നു. പശുക്കളെ രക്ഷിച്ച് ആദ്യം ഇഎസ്ഐ ആശുപത്രി വളപ്പിലാണ് കെട്ടിയത്.
അവിടേക്കും വെള്ളം കയറി വന്നപ്പോള്‍ സമീപത്തെ മറ്റൊരു ഗ്രൗണ്ടിലേക്കു മാറ്റിക്കെട്ടുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പശു പ്രസവിച്ചത്.
പ്രളയ ദുരിതത്തിനിടയില്‍ കടന്നുവന്ന പുതിയ അതിഥിക്കു പേര്, റസ്ക്യൂ.
https://www.facebook.com/Malayalivartha