മുട്ടൊപ്പം വെള്ളത്തില്‍ നിന്ന് ചായ അടിച്ച് വെള്ളത്തിലൂടെ ഒഴുക്കിവിടുന്നു, പ്രളയത്തിലും തോല്‍ക്കാതെ മലയാളിയുടെ ശീലങ്ങളും കരീമിന്റെ ചായക്കടയും!
അതിജീവിക്കാനുള്ള മലയാളിയുടെ മനസും പോരാടാനുള്ള വീറും വാശിയുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. കുന്നംകുളത്തെ കരീമിന്റെ ചായക്കട അത്തരം അതിജീവന കഥകള്‍ക്ക് ഒരുദാഹരണം മാത്രം.
കരീമിക്കയുടെ ചായക്കടയില്‍ ഇപ്പോഴും മുട്ടൊപ്പം വെള്ളമാണ്. പക്ഷേ വെള്ളം പൂര്‍ണ്ണമായി പിന്മാറി കര കാണുന്നതു വരെ വെറുതേ ഇരിക്കാന്‍ കരീമിക്കയ്ക്ക് മനസ്സുവന്നില്ല. അങ്ങനെയങ്ങ് വിട്ടുകൊടുക്കാന്‍ പറ്റുമോ എന്ന മട്ടാണ് കരീമിന്!
പ്രളയജലത്തില്‍ നിന്നുകൊണ്ട് മുന്‍പത്തേതു പോലെ തന്നെ, അതേ ഊര്‍ജത്തോടെ ചായ എടുക്കുന്നു കരീം. ചായഗ്ലാസുകള്‍ ഒന്നിച്ച് ഒരു പാത്രത്തിലാക്കി വെള്ളത്തിലൂടെ ഒഴുക്കിവിടുന്നു.
പാത്രം അടുത്തെത്തുമ്പോള്‍ ആളുകള്‍ അതില്‍നിന്നും ചായ എടുത്ത് കുടിക്കുന്നു. വെള്ളപ്പൊക്കത്തോട് അനുബന്ധിച്ച് പുതുതായി നടപ്പിലാക്കിയ ഒരു തരം 'ബുഫെ' സംവിധാനം എന്നു വേണമെങ്കില്‍ പറയാം. കരീമിക്കയെയും അദ്ദേഹത്തിന്റെ ചായക്കടയും കാണാം.
ഇതൊക്കെ കാണുമ്പോള്‍ ആര്‍ക്കാണ് തോറ്റുകൊടുക്കാന്‍ തോന്നുക? ആര്‍ക്കാണ് പിന്‍മാറാന്‍ തോന്നുക, വാക്കുകള്‍ക്കപ്പുറം ഈ ദൃശ്യങ്ങള്‍ അത് തെളിയിക്കും.
https://www.facebook.com/Malayalivartha