കളക്ടര്‍ ബ്രോ ഒരു ആശയം മുന്നോട്ട് വയ്ക്കുന്നു, ദുരിതാശ്വാസ ക്യാമ്പുകളില്‍ ഒരു ഓണസദ്യ ആയാലോ?
കണ്ണീരായി പ്രളയം വന്നത് മലയാളികളുടെ ഏറ്റവും വലിയ ആഘോഷവും സന്തോഷവുമായ ഓണക്കാലത്താണ്.
പക്ഷേ ഈ ദുരിതത്തിലും പരസ്പരം താങ്ങായി എല്ലാവരും ഒന്നിച്ചു നില്‍ക്കുമ്പോള്‍ ഓണച്ചിരി കേരളത്തില്‍ വിരിയും എന്നു തന്നെയാണ് പ്രതീക്ഷ.
ഇതിനൊരു ആശയം കളക്ടര്‍ ബ്രോ പ്രശാന്ത് ഐഎഎസ് പങ്കുവെച്ചു.
'ഉള്ളത് കൊണ്ട് ഓണം
തിരുവോണത്തിന് റിലീഫ് ക്യാമ്പുകളില്‍ സദ്യ പ്ലാന്‍ ചെയ്താലെന്താ?
ഒരു മെഗാ കമ്മ്യുണിറ്റി ഫീസ്റ്റ്. ക്യാമ്പ് വിട്ട് പോയവര്‍ക്കും നാട്ടുകാര്‍ക്കും, എല്ലാര്‍ക്കും. കൂട്ടായ്മയുടെ, അതിജീവനത്തിന്റെ ഒരു സെലിബ്രേഷന്‍?
ഇക്കൊല്ലം ഓണം വീട്ടില്‍ ഒറ്റക്കൊറ്റക്കല്ല, കൂട്ടായിട്ട് ഒരുമിച്ച്... പറ്റൂല്ലല്ലേ?' കളക്ടര്‍ ബ്രോ കുറിച്ചു.
മികച്ച പ്രതികരണമാണ് പോസ്റ്റിന് ലഭിക്കുന്നത്. എന്നാല്‍ അത് നല്ലൊരു ആശയം ആണെന്ന് സമ്മതിക്കുമ്പോഴും അത് ചെയ്യാന്‍ നിയമം അനുവദിക്കുമോ എന്ന് സംശയിക്കുന്നവരും ഉണ്ട്.
നല്ല ആശയം.... ആലോചിക്കുന്നതിനു മുമ്പ് അധികാരികളോടും കേന്ദ്ര സര്‍ക്കാറിനോടും അനുവാദം വാങ്ങുക. അല്ലെങ്കില്‍ നാമെല്ലാം ചേര്‍ന്ന് എല്ലാം നഷ്ടപ്പെട്ട പാവങ്ങളുടെ മുമ്പില്‍ ഇലയിട്ട് സദ്യ വിളമ്പാനൊരുങ്ങുമ്പോള്‍ പെട്ടെന്ന് ഒരു ഓര്‍ഡിനന്‍സ് വന്നേക്കാം. നാഷണല്‍ festival act and national Calamities act 371b അനുസരിച്ച് ക്യാമ്പുകളില്‍ ഇങ്ങനെയുള്ള ആഘോഷങ്ങളൊന്നും പാടില്ലൊന്നും പറഞ്ഞ്. ആന കൊടുത്താലും ആശ കൊടുക്കരുത് സര്‍, എന്ന് കമന്റിലൂടെ ഓര്‍മ്മിപ്പിച്ച ചിലരുമുണ്ട്.
https://www.facebook.com/Malayalivartha